31 July 2025, 07:32 AM IST
.jpg?%24p=634452e&f=16x10&w=852&q=0.8)
ദേവൻ, ശ്വേതാ മേനോൻ, ജഗദീഷ് | Photo: Mathrubhumi, Instagram/ Shwetha Menon
കൊച്ചി: നടൻ ജഗദീഷ് പത്രിക പിൻവലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ്. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് രണ്ടുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ട്രഷറ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറിപദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർസ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം. 15-നാണ് ‘അമ്മ’ തിരഞ്ഞെടുപ്പ്.
സംഘടനയെ അനാഥമാക്കാൻ സമ്മതിക്കില്ല -ദേവൻ
കൊച്ചി: അമ്മ സംഘടനാ തലപ്പത്തേക്ക് മോഹൻലാൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെന്നും അദ്ദേഹം പിന്മാറിയതുകൊണ്ടാണ് പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും നടൻ ദേവൻ. മാധ്യമങ്ങളെ കണ്ടാൽ സ്ഥാനാർഥിത്വം റദ്ദാകുമെന്ന് ഭീഷണിയുണ്ട്. അത്തരം നീക്കമുണ്ടായാൽ നിയമപരമായി നേരിടുമെന്ന് ദേവൻ പറഞ്ഞു.
Content Highlights: AMMA elections are heating up! Shweta Menon and Devan are vying for President
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·