അമ്മ മുന്‍കൈ എടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചു, വിജയ് യും സംഗീതയും വേര്‍പിരിയുന്നില്ല! കേട്ടത് സത്യമോ?

1 month ago 5
വിജയ് യും ഭാര്യ സംഗീത സ്വര്‍ണലിംഗവും വേര്‍പിരിയുകയാണ് എന്ന വാര്‍ത്തകള്‍ വര്‍ഷങ്ങളോളം സജീവമായിരുന്നുവെങ്കിലും, ആരാധകര്‍ അതെല്ലാം വെറും ഗോസിപ്പുകളായി മാത്രം തള്ളിക്കളയുകയായിരുന്നു. അവസാനം സംഗീത കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതും വിജയ് തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു, വിജയ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു, തമിഴ്‌നാട് മുഖ്യമന്ത്രിയുമായി.

എന്നാല്‍ ഇപ്പോള്‍ സംഗീതയും വിജയ് യും വേര്‍പിരിയുക എന്ന തീരുമാനത്തില്‍ നിന്നും പിന്മാറി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയായി തമിഴ്‌നാട് ഭരിക്കുന്ന വിജയ് യുടെ ഇമേജിനെ കളങ്കപ്പെടുത്തുന്ന ഒരേ ഒരു കാര്യം, അദ്ദേഹത്തിന്റെ കുടുംബ പ്രശ്‌നമാണ്. കുടുംബത്തെ കൈവിട്ടവന്‍ എങ്ങനെ സംസ്ഥാനത്തെ ഭരിക്കും എന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈ എടുത്തത് അമ്മ ശോഭ ചന്ദ്രശേഖര്‍ ആണത്രെ.

Also Read: മകന്റെ മരണത്തോടെ തളര്‍ന്നു, മനോജിന് പിന്നാലെ ഭാരതിരാജയും പോയി! തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍!

സംഗീതയെയും കുടുംബത്തെയും വിളിച്ചുവരുത്തി ശോഭ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിച്ചു എന്നാണ് കേള്‍ക്കുന്നത്. ഇരുവരും വേര്‍പിരിയുക എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി എന്നും, ഒന്നിച്ച് അതേ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി എന്നൊക്കെയാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്നത് വ്യക്തമല്ല. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരുടെ വെറും സങ്കല്‍പങ്ങള്‍ പടച്ചുവിടുന്നതാണോ ഇത് എന്ന് ചോദിക്കുന്നവരുമുണ്ട്.


പ്രമുഖ നടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വിവാഹ മോചനത്തിലേക്ക് കടക്കുന്നത് എന്നാണ് വിവാഹ മോചന ഹര്‍ജിയില്‍ സംഗീത പറഞ്ഞത്. നടിയുമായി അവിഹിത ബന്ധമുണ്ട് എന്നും, അത് തനിക്കും മക്കള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ആരോപിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് തൃഷയ്‌ക്കൊപ്പം വിജയ് കല്യാണ ചടങ്ങിന് വന്നത്. അതിന് ശേഷം വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംഗീതയും മക്കളും പങ്കെടുക്കാത്തതും, തൃഷ മുന്‍നിരയില്‍ ഇരിപ്പിടം ഉറപ്പിച്ചതും വാര്‍ത്തയായി. ഏറ്റവുമൊടുവില്‍ അജിത്തിന്റെ അമ്മ മരണപ്പെട്ടപ്പോള്‍ വിജയ്‌ക്കൊപ്പം തൃഷ വന്നതും ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഗീതയുമായി ഒന്നിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്
Read Entire Article