
ദേവൻ വോട്ടുചെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ/ മാതൃഭൂമി
കൊച്ചി: ഇത്തവണ 'അമ്മ'യില്‍ ഗൗരവമേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ദേവന്‍. അമ്മ തിരഞ്ഞെടുപ്പ് നടക്കുന്ന ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തവണ 'അമ്മ'യില്‍ നടക്കുന്നത് വാശിയേറിയ മത്സരമല്ല. പകരം ഗൗരവമേറിയ തിരഞ്ഞെടുപ്പാണ്. എല്ലാ അംഗങ്ങളോടും വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം', ദേവന്‍ പറഞ്ഞു.
സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍- ശ്വേത മത്സരത്തിന് വഴിതെളിഞ്ഞത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മില്‍ മത്സരിക്കുമ്പോള്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തെത്താന്‍ ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, വിനുമോഹന്‍, നന്ദുപൊതുവാള്‍, ജോയ് മാത്യു എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.
Content Highlights: Devan, contesting for AMMA President, appeals for prayers arsenic aggravated elections begin
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·