'അമ്മ'യിൽ വോട്ടെടുപ്പ് അവസാനിച്ചു, 506 അം​ഗങ്ങളിൽ വോട്ട് ചെയ്തത് 298 പേർ

5 months ago 5

അമൃത എ.യു

15 August 2025, 02:38 PM IST

AMMA Office

താരസംഘടനയായ 'അമ്മ'യുടെ ഓഫീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി

കൊച്ചി: 'അമ്മ'യിൽ വോട്ടെടുപ്പ് അവസാനിച്ചു. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്.

ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്.

മുതിർന്ന താരങ്ങളെ യടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.

എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.

അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് ബാബുരാജ് പറഞ്ഞു.

Content Highlights: 298 members voted successful the AMMA predetermination retired of 506 eligible voters

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article