ശ്രീലക്ഷ്മി മേനോൻ
15 August 2025, 07:35 PM IST

നടൻ ദേവൻ | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി
കൊച്ചി : താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്റെ എതിർസ്ഥാനാർഥി ആയിരുന്നു ദേവൻ. ഇതാണ് അമ്മയുടെ സ്പിരിറ്റ് എന്ന് പറഞ്ഞാണ് ദേവനെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലികൊടുക്കാൻ നടൻ ജഗദീഷ് വേദിയിലേക്ക് ക്ഷണിച്ചത്. വനിതകൾക്ക് സംവരണം വേണ്ട അവർ പൊരുതി ജയിച്ചു മുന്നോട്ട് വരട്ടെ എന്ന നിലപാട് ആയിരുന്നു ദേവന്റേതെന്നും ജഗദീഷ് പറഞ്ഞു.
159 വോട്ട് നേടി ശ്വേത പ്രസിഡന്റ് ആയപ്പോൾ 132 വോട്ട് ആണ് ദേവൻ നേടിയത്.. ഇത് ശ്വേത പൊരുതി നേടിയ വിജയം ആണെന്നും, സംഘടനയുടെയും ശ്വേതയുടെയും പ്രവർത്തനങ്ങളിൽ താൻ കൂടെയുണ്ടാകുമെന്നും ദേവൻ പ്രതികരിച്ചു.
സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള നേതൃസ്ഥാനത്തിനാണ് ഇത്തവണ അമ്മ സാക്ഷ്യം വഹിക്കുന്നത്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് കുക്കു പരമേശ്വരനാണ്. ലക്ഷ്മി പ്രിയയാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ആയി അൻസിബ ഹസനും തിരഞ്ഞെടുക്കപ്പെട്ടു.
സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾ.
Content Highlights: Shweta Menon Elected AMMA President, Devan Administers Oath successful Show of Unity
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·