‘അമ്മ’ വിളിക്കുന്നു, മോഹന്‍ലാല്‍ നേതൃത്വത്തിലേക്ക് തിരിച്ചുവരുമോ?

7 months ago 7

19 June 2025, 08:02 AM IST

mohanlal amma

മോഹൻലാൽ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾക്കൊപ്പം, മോഹൻലാൽ | Photo: Instagram/ AMMA, Mathrubhumi

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം 22-ന് എറണാകുളത്ത് നടക്കാനിരിക്കെ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. പ്രസിഡന്റ്സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചുവരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഡ്‌ഹോക് കമ്മിറ്റിയിലെ ചില അംഗങ്ങൾ പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നിരുന്നു. ഓഗസ്റ്റിൽ ചില ഭാരവാഹികൾ രാജിവെച്ചു. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിച്ചിരുന്നത്. പ്രസിഡന്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.

ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ അംഗങ്ങൾക്ക് മുൻസ്ഥാനങ്ങളിൽ തുടരാൻ അനുവാദം നൽകിയേക്കും. മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് മോഹൻലാലിന്റെ നിലപാടെന്നാണ് വിവരം. പൊതുയോഗത്തിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയർന്നാൽ മോഹൻലാൽ പ്രസിഡന്റ്സ്ഥാനത്തേക്ക് ഉണ്ടാകില്ല.

ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ ഞായറാഴ്ചത്തെ പൊതുയോഗം കണ്ടെത്തും. മത്സരമില്ലാതെ ഈ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

Content Highlights: AMMA`s yearly wide assemblage gathering connected 22nd volition determine connected leadership. Will Mohanlal return?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article