പാട്ടിന്റെ കാര്യത്തില്‍ ഞാനൊരിക്കലും എംജി ശ്രീകുമാറിനെ യാതൊരു തരത്തിലും സഹായിച്ചിട്ടൊന്നുമില്ല, അത് അദ്ദേഹത്തിന്റെ കഴിവും പ്രയത്‌നവുമാണ്. ഞാന്‍ ശ്രദ്ധിക്കുന്നത് ഡ്രസ്സിങിലൊക്കെയാണ് എന്ന് ലേഖ പറയുന്നു. ഡ്രസ്സിങിന്റെ കാര്യത്തില്‍ ആദ്യം ലേഖ എടുക്കുന്നത് എനിക്ക് ഇഷ്ടമായിരിക്കില്ല. പക്ഷേ പിന്നീട് അതിട്ട് ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ ഹാ കൊള്ളാലോ എന്ന് തോന്നും- എംജി ശ്രീകുമാര്‍ പറഞ്ഞു.
ലേഖയുടെ ഒരു പോസ്റ്റീവ് പറയാന്‍ ആനി ആവശ്യപ്പെട്ടപ്പോള്‍, ലേഖയ്ക്ക് പോസിറ്റീവ് മാത്രമേയുള്ളൂ എന്നായിരുന്നു എംജിയുടെ മറുപടി. നെഗറ്റീവ് എന്ന് പറഞ്ഞാല്‍, ആള് ഒട്ടും ഡിപ്ലോമാറ്റിക് അല്ല എന്നതാണ്. എന്തെങ്കിലും ടെന്‍ഷനില്‍ വന്നിരിക്കുമ്പോള്‍, അവള്‍ക്ക് എന്താണോ മനസ്സില്‍ തോന്നുന്നത് അത് അങ്ങനെ പറയും. അപ്പോള്‍ ഒരു വിഷമം തോന്നുമെങ്കിലും പറഞ്ഞത് സത്യമായിരിക്കും. അതിന്റെ പേരിലാണ് വഴക്കിടുന്നത്, കുറച്ച് കഴിഞ്ഞാല്‍ അത് താനേ മാറിക്കോളും എന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി.
ഒരു നോട്ടത്തില്‍ തന്നെ ലേഖയ്ക്ക് എന്നെ മനസ്സിലാവും. 45 വര്‍ഷത്തോളമായി ഞാന്‍ ഈ ഇന്റസ്ട്രിയിലുണ്ട്, ഇന്നുവരെ എനിക്കൊരു മാനേജര്‍ ഇല്ല. എന്ന് കരുതി അവള്‍ എന്നെ മാനേജ് ചെയ്യുന്നു എന്നല്ല, ആ സപ്പോര്‍ട്ട് നന്നായിട്ടുണ്ട്. എന്റെ ടെന്‍ഷന്‍ എന്താണ് എന്ന് മുഖം കണ്ടാല്‍ അവള്‍ക്കറിയാം. അതിന് സമാധാനപരമായി മറുപടി നല്‍കും, ആ പിന്തുണ തന്നെ മതി- എംജി പറഞ്ഞു.
Also Read: രാജേഷ് കിടപ്പിലായിട്ട് 10 മാസങ്ങള്‍ പിന്നിടുന്നു; ഇപ്പോഴും കിടപ്പിലാണ്, കൊച്ചു കുഞ്ഞിനെ പോലെ തുടക്കം മുതലേ പഠിച്ചു വരുന്നു
നാല്‍പതാമത്തെ വയസ്സിലാണ് എന്റെ അമ്മ എന്നെ പ്രസവിക്കുന്നത്. ചേച്ചിയും ചേട്ടനും ജനിച്ചു കഴിഞ്ഞപ്പോള്‍ ഇനി വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ മുപ്പത്തിയൊന്‍മ്പത് വയസ്സ് കഴിഞ്ഞ്, നാല്‍പത് തുടങ്ങിയപ്പോഴായിരുന്നു എന്റെ ജനനം. എങ്ങനെയോ ഭൂമിയില്‍ വന്നുപോയതാണ്, ഒരുപക്ഷേ ഇവള്‍ക്ക് വേണ്ടിയായിരിക്കും എന്നാമ് ലേഖയുടെ കൈ പിടിച്ച് എംജി പറയുന്നത്




English (US) ·