അമ്മച്ചിയുടെ കൈ ചേര്‍ത്തു പിടിച്ച് ബിനീഷ് താരയെ ജീവിതത്തിലേക്ക് സ്വീകരിച്ചു; ഇനി ഇടവും വലവും പിടിക്കാന്‍ ആളായി

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam2 Feb 2026, 6:55 p.m. IST

അങ്ങനെ ബിനീഷ് ബാസ്റ്റി താരയുടെ കഴുത്തിൽ മിന്നു ചാർത്തി. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് അമ്മച്ചി ഏറെ ആഗ്രഹിച്ച ബിനീഷിൻറെ മിന്നുകെട്ട് നടന്നിരിക്കുന്നത്

bineesh marriageബിനീഷ് ബാസ്റ്റിൻ വിവാഹിതനായി
ആരാധകര്‍ സ്‌നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. വിവാഹ ഉറപ്പിച്ചതിമുതുലുള്ള എല്ലാ വിശേഷങ്ങളും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് പള്ളിയില്‍ വച്ച് താരയുടെ കഴുത്തില്‍ ബിനീഷ് മിന്ന് ചാര്‍ത്തി. ഇനി ഇടവും വലവും പിടിക്കാന്‍ എനിക്കാളായി എന്നാണ് വിവാഹത്തിന് ശേഷം ബിനീഷ് പ്രതികരിച്ചത്.

വളരെ അധികം ഇമോഷണലായിരുന്നു വിവാഹത്തിന് ശേഷം ബിനീഷ് ബാസ്റ്റിന്‍. ഈ ഒരു നിമിഷം വളരെ അധികം സന്തോഷം തോന്നുന്നു. ഞങ്ങള്‍ സ്വപ്‌നം കണ്ടതാണ് എന്ന് മാത്രമല്ല, അമ്മച്ചിയുടെ വലിയൊരു പ്രാര്‍ത്ഥന കൂടെയായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം- ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

Also Read: അവധിക്കാലം പൂര്‍ണമായും ആസ്വദിച്ചു എന്ന് മീനാക്ഷി ദിലീപ്; എവിടെയാണ് എന്ന് പറയാന്‍ താത്പര്യമില്ല

മിന്ന് കെട്ടിന് ശേഷം കാറില്‍ കയറി ഇരുന്നപ്പോള്‍ താരയും പറഞ്ഞത് അത് തന്നെ, വലിയ സന്തോഷം തോന്നുന്നു. എനിക്കിനി രണ്ട് കൈയ്യും പിടിക്കാന്‍ ആളായി, ഇടവും വലവും ആളുണ്ട് എന്ന് ബിനീഷ് ബാസ്റ്റിനും. മിന്നു കെട്ടിനായി പള്ളി മുറ്റത്ത് വന്നിറങ്ങിയതു മുതല്‍ ബിനീഷ് അമ്മച്ചിയുടെ കൈ വിട്ടിരുന്നില്ല, മറ്റൊരു കാറില്‍ വന്നിറങ്ങി. താരയുടെ കൈ പിടിക്കുമ്പോഴും ഇടത് കൈയ്യില്‍ അമ്മച്ചിയുടെ കൈ സുരക്ഷിതമായിരുന്നു.

സ്റ്റാര്‍ മാജിക് ഷോ ആണ് ബിനീഷ് ബാസ്റ്റിനെ കൂടുതല്‍ പരിചിതനാക്കിയത്. ആ ഷോയിലൂടെ ലഭിച്ച സുഹൃത്തുക്കള്‍ എല്ലാം കല്യാണത്തിനെത്തി. ലക്ഷ്മി നക്ഷത്ര, അനൂപ്, അനുമോള്‍, ഡയാന എന്നിങ്ങനെ പലരും പള്ളിയില്‍ എത്തി കല്യാണത്തിന് സാക്ഷികളായി.

H-1B വിസ നടപടികൾ തുടങ്ങുന്നു! ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


ബോഡി ബില്‍ഡറായി ശ്രദ്ധ നേടിയതിന് ശേഷമാണ് ബിനീഷ് ബാസ്റ്റിന്‍ സിനിമയിലേക്ക് എത്തുന്നത്. പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, ഡബിള്‍ ബാരല്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, വിജയ് ചിത്രമായ തെറി എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു. കരിയര്‍ ആരംഭിച്ച് ഈ പത്ത് വര്‍ഷക്കാലത്തിനിടെ പലരും ചോദിച്ചു എന്താണ് വിവാഹം കഴിക്കാത്തത് എന്ന്. അതിനുള്ള ഉത്തരമാണ് താര. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം എന്ന് നേരത്തെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ബിനീഷ് ബാസ്റ്റിന്‍ അറിയിച്ചിരുന്നു. അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബിനീഷിന്റെ കല്യാണം. കെട്ടിനായി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കരച്ചിലും ചിരിയും എല്ലാം ഒരുമിച്ചായിരുന്നു അമ്മച്ചിക്ക്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article