അമ്മയിലെ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി, അതൊക്കെ ചെറിയ പ്രശ്‌നം! നരേന്ദ്ര മോദിയെ കണ്ടതോ?

3 weeks ago 4
രാജ്യത്തിന്റെ പരമോന്നത പുസ്‌കാരങ്ങളില്‍ ഒന്നായ പദ്മഭൂഷന്‍ രാഷ്ട്രപതിയില്‍ നിന്നും സ്വീകരിക്കാനായിട്ടാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി, മകന്റെ ഭാര്യ അമാല്‍ സൂഫി പേഴ്‌സണല്‍ സെക്രട്ടരി ജോര്‍ജ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരടങ്ങുന്ന വലിയൊരു സംഘവും മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു.

പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തി. ഫോട്ടോകള്‍ നരേന്ദ്ര മോദിയുടെ ഇന്ഡസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്. ദുല്‍ഖര്‍ സല്‍മാനും പ്രധാനമന്ത്രിയെ നേരില്‍ കണ്ടതിലെ സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

പദ്മഭൂഷന്‍ സ്വീകരിച്ച്, പ്രധാനമന്ത്രിയെ കണ്ടതിനും ശേഷം ഇന്ന് (ജൂണ്‍ 24) രാവിലെ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സ്വതസിദ്ധമായ ലാഘവത്തോടെ മമ്മൂട്ടി പറഞ്ഞു, അവിടെ പോയപ്പോള്‍ പ്രാധാനമന്ത്രിയെ അടുത്ത് കണ്ടപ്പോള്‍, നമ്മള്‍ കാണാന്‍ പോയി, കണ്ടു എന്ന്.

താരസംഘടനയായ അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍, എന്താണ് ഈ ചോദ്യം വരാത്തത് എന്ന് ഞാന്‍ കരുതി എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി പ്രതികരിച്ചത്. എല്ലാം നടക്കട്ടെ, അതൊരു തീരുമാനമായിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്ന് കാണാം, അടുത്ത നിമിഷം നമ്മുടെ കൈയ്യില്ലല്ലോ. പ്രശ്‌നങ്ങളൊക്കെ ശരിയാവും, ശരിയാവണമല്ലോ, അതൊരു ചെറിയ പ്രശ്‌നമാണ്- എന്നാണ് മമ്മൂട്ടി പറഞ്ഞത്.


ഇനി നേരെ ചെന്നൈയിലേക്കാണ് എന്നും, ചെയ്തുകൊണ്ടിരിയ്ക്കുന്ന ധനുഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനായിട്ടാണ് പോകുന്നത് എന്നും മമ്മൂട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓം സാപ്റ്റര്‍ 1 - ഉദിരം- ദ ബ്ലഡ് വൂഡ് എന്നാണ് ചിത്രത്തിന്റെ പേര്. സായി പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍.
Read Entire Article