അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് പടിയിറങ്ങി

1 month ago 9

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ ആശ അരവിന്ദാണ് സ്ഥാനമൊഴിഞ്ഞത്. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് രാജിയെന്ന് ആശ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അതിന്റെ ഐക്യവും അന്തസ്സും സംരക്ഷിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.

ശ്വേത മേനോനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതകളും രൂക്ഷമാകുന്നതിനിടെയാണ് ആശ അരവിന്ദിന്റെ രാജി. നേരത്തെയും അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് അവർ രാജിവെച്ചിരുന്നു. വരവ്-ചെലവ് കണക്കുകളിലെ വ്യക്തതക്കുറവിനെ തുടർന്നുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ‘അമ്മ’യിലെ പ്രതിസന്ധി തുടരുകയാണ്.

ശ്വേത മേനോൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും പഴയ ഭരണസമിതി വീണ്ടും ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Read Entire Article