Authored by: ഋതു നായർ|Samayam Malayalam•1 Jun 2025, 9:14 am
ഇന്ന് ഞാൻ ഫോൺ ചെയ്യുമ്പോൾ മറുതലക്കൽ എന്റെ അമ്മയുടെ ശബ്ദം കേൾക്കാൻ ആകും. തിരക്കിനിടയിൽ ഓടി വരുമ്പോൾ അമ്മയുടെ വാത്സല്യം അനുഭവിക്കാനും എനിക്ക് സാധിക്കുന്നുണ്ട്
മോഹൻലാൽ അമ്മക്ക് ഒപ്പം (ഫോട്ടോസ്- Samayam Malayalam) മണിക്കൂറുകൾ വെള്ളം പോലും കുടിക്കാതെ എന്റെ മോൻ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നതെന്നും വേദനയോടെ അമ്മ ഓർത്തിരുന്നു. ഇപ്പോൾ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ ഏറെ ഉണ്ട് ശാന്തകുമാരിക്ക്. ഇടയ്ക്കിടെ അമ്മയുടെ അടുത്തെത്തി ലാലു ആയി മാറുമ്പോൾ അമ്മയെ പഴയനിലയിലേക്ക് എത്തിക്കാൻ ഏറെ ശ്രമിക്കുന്നുണ്ട് മോഹൻലാൽ. ഇക്കഴിഞ്ഞദിവസമാണ് അമ്മയുടെ ആരോഗ്യ സ്ഥിതിയെകുറിച്ചൊക്കെ താരം തുറന്നു സംസാരിക്കുന്നത്.
ന്യൂറോ വിഷയങ്ങൾ ആയി സംസാരിയ്ക്കാൻ ആകാത്ത അവസ്ഥ വരെ അമ്മയ്ക്ക് ഉണ്ടായി. അതിൽ ഏറെ സഹായിച്ചത് അമൃതയിൽ ന്യൂറോ ഡോക്റ്റര്മാര് ആയിരുന്നുവെന്നും താരം പറയുകയായുണ്ടായി.ALSO READ: ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ്! മകൾക്ക് വരുമാനമായി ജോലിയായി വിവാഹം എന്നാണ്; ചർച്ചകൾ
വർഷങ്ങൾ ആയി മലയാളികൾക്ക് സാന്ത്വനം ആണ് അമൃതയുടെ ന്യോറോളജി ഡിപ്പാർട്ടമെന്റ്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ആയത് കർത്തവ്യവും നിയോഗവും ആണ്. പതിമൂന്നു വര്ഷങ്ങളായി ഞങ്ങളുടെ അമ്മയെ ഞങ്ങൾക്ക് സന്തോഷത്തോടെ കാണാൻ ആകുന്ന രീതിയിൽ സംസാരിക്കാൻ കഴിയുന്ന രീതിയിൽ ആക്കിയത് ഈ ഡിപ്പാർട്ട്മെന്റിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ആണ്. അവരുടെ ആത്മാർത്ഥമായ പിന്തുണ കൊണ്ടാണ്. അമ്മ ഇവിടെയുള്ള ദിവസങ്ങളിൽ എനിക്ക് ഇത് വീട് പോലെ ആയിരുന്നു. അമ്മയുടെ റൂമിന് മുന്നിലുള്ള റൂമിൽ ആണ് ഞാനും താമസിച്ചത്. ഇന്ന് ഞാൻ ഫോൺ ചെയ്യുമ്പോൾ അമ്മക്ക് സംസാരിക്കാൻ ആകും. അമ്മയുടെ അടുത്തെത്തുമ്പോൾ വാത്സല്യത്തോടെയുള്ള പെരുമാറ്റം കിട്ടാനും സഹായിച്ചത് മാതാ അമൃതാനനന്ദമയി ദേവിയുടെ കൃപയും ഇവിടുത്തെ ഡോക്ടർമാർ നൽകിയ സേവനം കൊണ്ടാണ് ലാലേട്ടൻ പറയുന്നു.
ALSO READ: നാലുമില്യണോ പേളി മാണിക്കോ! ആഴ്ചയിലെ വരുമാനം കേട്ടാൽ ആരും ഞെട്ടും; പ്രമോഷനും ശമ്പളവും വേറെ; പേളി എന്ന കോടീശ്വരി
അമൃതാനന്ദമയി ദേവിയുടെ ഭക്തനായി താൻ മാറിയിട്ട് അൻപത്തിരണ്ടുവര്ഷങ്ങള് പിന്നിട്ടുവെന്നും വേദിയിൽ വച്ച് അഭിമാനത്തോടെയും സന്തോഷത്തോടെയും അദ്ദേഹം പറഞ്ഞു. അമ്മാവൻ ആണ് തന്നെ ആദ്യമായി അവിടേക്ക് കൂട്ടി കൊണ്ട് പോയതെന്നും, ഇന്ന് ഈ വേദിയിൽ നില്ക്കാൻ കാരണം അമ്മയുടെ കരുണ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സ്ട്രോക്ക് ആണ് മോഹൻലാലിന്റെ അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത്. അതിനുശേഷം കൊച്ചിയിലെ വീട്ടിൽ ആണ് ലാലേട്ടന്റെ അമ്മ. ആരോഗ്യത്തോടെ കുട ചൂടി നടന്നും ബസ് കയറിയും ഒക്കെ യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോൾ ഒക്കെയും തെന്റെ അമ്മയുടെ ആരോഗ്യ ഓർക്കാറുണ്ടെന്നും ലാലേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു.





English (US) ·