
ശ്വേതാ മേനോനും ഭർത്താവ് ശ്രീവത്സനും തിരൂരിലെ സ്വീകരണച്ചടങ്ങിനിടെ | ഫോട്ടോ: മാതൃഭൂമി
തിരൂർ: താരസംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശേത്വാമേനോന് അമ്മയുടെ നാട്ടിൽ ഉജ്വല വരവേൽപ്പ്. ശ്വേതയുടെ അമ്മയുടെ നാടായ വെട്ടത്തിനടുത്ത് തിരൂരിൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ പരിസരത്താണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. തിരൂർ പൗരാവലിയും തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് സ്വീകരണ മൊരുക്കിയത്.
വെട്ടത്ത്നാട്ടിലാണ് ശ്വേതാമേനോൻ കുട്ടിക്കാലം ചെലവഴിച്ചത്. പൗരാവലിക്ക് വേണ്ടി തിരൂർ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് സജ്ന ശ്വേതാ മേനോന് പൊന്നാടയണിയിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും സ്വീസ് എഡ്ടെക് ഫൗണ്ടറുമായ സി.പി.എം ഹാരിസ് ഉപഹാരം കൈമാറി.
അമ്മയുടെ നാട്ടിൽ സ്വീകരണം ലഭിച്ചത് വളരെ വൈകാരികമായ അനുഭവമായി തോന്നുന്നു. അമ്മയുടെ പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് യാത്ര തുടരുകയാണ്. എല്ലാവരുടെയും പ്രാർഥന വേണം, അനുഗ്രഹം വേണം. ശ്വേതാ മേനോൻ പറഞ്ഞു. ഭർത്താവ് ശ്രീവത്സനും ശ്വേതാ മേനോനൊപ്പമുണ്ടായിരുന്നു.
ചടങ്ങിൽ കെ.പി.ഒ. റഹ്മത്തുള്ള, ബഷീർ പുത്തൻവീട്ടിൽ, ഉമ്മർ ചിറക്കൽ, കെ.കെ. റസാഖ് ഹാജി, അബ്ദുൽഖാദർ കൈനിക്കര, റഷീദ് പൂവത്തിങ്ങൽ, റിഫാഷെലീസ്, ഹനീഫ് ബാബു, സി.കെ. ജെർഷാദ്, എ പി എം വാഹിദ് പല്ലാർ, സതീഷ് ബാബു, എം.കെ.സതീഷ് കളിച്ചാത്ത്, അഷ്ക്കർ പല്ലാർ കെ.എം ബാവ എന്നിവർ സംസാരിച്ചു.
Content Highlights: Shwetha Menon, receives a heartwarming invited successful her mother`s hometown Tirur
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·