14 August 2025, 12:35 PM IST

ഹണി റോസ് | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അധ്യക്ഷ വേണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കേയാണ് ഹണി റോസിന്റെ പ്രതികരണം.
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു മാറ്റം ഉണ്ടാകണമെന്നും ഹണി റോസ് പറഞ്ഞു. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.
ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും അവർ പറഞ്ഞു.
Content Highlights: Actress Honey Rose expresses her tendency for a pistillate president to AMMA
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·