സ്വന്തം കുടുംബത്തിനെതിരെ കൂടുതൽ വെളിത്തലുകളുമായി നടൻ ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാൻ. ആദ്യത്തെ വിവാഹത്തിൽനിന്ന് മോചിതനായതിനുപിന്നാലെ സ്വന്തം അമ്മയുടെ കസിനെ വിവാഹംചെയ്യാൻ കുടുംബത്തിൽനിന്ന് സമ്മർദമുണ്ടായെന്നാണ് ഫൈസൽ ഖാന്റെ പുതിയ വെളിപ്പെടുത്തൽ. കുടുംബവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫൈസൽ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുദിവസം മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് എന്തുകൊണ്ടാണ് കുടുംബം തനിക്കെതിരെ തിരിഞ്ഞതെന്ന് ഫൈസൽ വെളിപ്പെടുത്തിയത്. 2002 ഓഗസ്റ്റിൽ താൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും എന്നാൽ അതേ വർഷം ഡിസംബറിൽ അവർ വിവാഹമോചിതരായെന്നും ഫൈസൽ വെളിപ്പെടുത്തി. ഇതിനുപിന്നാലെ അമ്മയുടെ കസിനെ വിവാഹംകഴിക്കാൻ കുടുംബം തന്നെ നിർബന്ധിച്ചെന്ന് ഫൈസൽ പറഞ്ഞു. എന്നാൽ തനിക്ക് അങ്ങനെ ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല.
"പക്ഷേ അന്നുമുതൽ വിവാഹം കഴിക്കാൻ അവർ എന്നെ നിർബന്ധിക്കാൻ തുടങ്ങി. ഞാൻ എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു, എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ഇതുമൂലം, കുടുംബവുമായി എനിക്ക് ഒരുപാട് തർക്കങ്ങളുണ്ടായി. അതുകൊണ്ട് ഞാൻ അവരിൽ നിന്ന് മാറി താമസിക്കാൻ തുടങ്ങി, കാരണം അവരെ കാണുമ്പോഴെല്ലാം ഇതേച്ചൊല്ലി വഴക്കുണ്ടാകുമായിരുന്നു. വഴക്കിടുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ ആന്റിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനാൽ എന്റെ കുടുംബത്തിനും അമ്മയ്ക്കും ദേഷ്യമായി." ഫൈസൽ ഖാൻ പറഞ്ഞു.
"കുടുംബവുമായി ഞാൻ പിണങ്ങിയപ്പോൾ ഒരു കത്തെഴുതി. ഓരോ കുടുംബാംഗത്തിൻ്റെയും കഥ ഞാൻ അതിൽ എഴുതി. എന്റെ മൂത്ത സഹോദരി നിഖാത് മൂന്ന് തവണ വിവാഹിതയായി. ആമിർ റീന ദത്തയെ വിവാഹം കഴിച്ചിരുന്നു. അയാൾക്ക് ജെസീക്ക ഹൈൻസുമായി ഒരു ബന്ധമുണ്ടായിരുന്നു, അവർക്ക് വിവാഹത്തിന് പുറത്ത് ഒരു കുട്ടി പോലുമുണ്ട്. ആ സമയത്ത് അയാൾ കിരണിനൊപ്പം ലിവിംഗ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. ഇതെല്ലാം ഞാൻ ആ കത്തിൽ എഴുതി, അതോടെ അവർക്ക് എന്നോട് ദേഷ്യമായി. അതിനുശേഷം എല്ലാവരും എനിക്കെതിരായി തിരിഞ്ഞു." അദ്ദേഹം കൂട്ടിച്ചേർത്തു.
ആമിർ ഖാനൊപ്പം നേരത്തേ മേള എന്ന ചിത്രത്തിൽ ഫൈസൽ ഖാൻ അഭിനയിച്ചിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. നിലവിൽ കുടുംബത്തിൽ നിന്ന് വേർപെട്ട് മുംബൈയിൽ തന്നെ മറ്റൊരിടത്താണ് ഫൈസൽ താമസിക്കുന്നത്.
Content Highlights: Faissal Khan opens up astir household disputes, forced matrimony pressure, and Aamir Khan`s past
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·