അയ്യോ ഇങ്ങനെ ഒരു നടിയോ എന്ന് തമിഴകം, ഈഗോ എന്ന സാധനമേ അനുപമയ്ക്കില്ല എന്ന് രജിഷ വിജയന്‍

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam6 Feb 2026, 2:15 p.m. IST

ലോക്ക്ഡൗണ്‍ എന്ന ചിത്രത്തിന് ശേഷം തമിഴകത്ത് നിന്ന് അനുപമ പരമേശ്വരനെ കുറിച്ച് ഗംഭീര അഭിപ്രായങ്ങളാണ് വരുന്നത്. ഇത്രയും കാലം എവിടെയായിരുന്നു ഈ നടി എന്ന് ചോദിക്കുന്നവരുമുണ്ട്

rajisha and anupamaരജിഷ വിജയനും അനുപമ പരമേശ്വരനും
മലയാള സിനിമയില്‍ നല്ല റോളുകള്‍ ലഭിക്കാതെയായപ്പോഴാണ് അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് പോയത്. അനുപമയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, മലയാള സിനിമ വിട്ട് ഒളിച്ചോടിപ്പോകുകയായിരുന്നു. തെലുങ്കിലും ആദ്യ ചിത്രത്തിലൊക്കെ സെക്കന്റ് ഹീറോയിന്‍ വേഷമായിരുന്നു. എന്നാല്‍ പതിയെ അനു തെലുങ്ക് ഇന്റസ്ട്രിയില്‍ തന്റേതായ ഇടം നേടിയെടുത്തു. ഇന്ന് അവിടെ ഒരു സൂപ്പര്‍താരം തന്നെയാണ് അനുപമ പരമേശ്വരന്‍.

ഒരു നായിക നടി എന്ന നിലയില്‍ അനുപമ തെലുങ്ക് സിനിമാ ലോകത്ത് കാലുറപ്പിച്ചതിന് ശേഷമാണ് ഇപ്പോള്‍ തമിഴകത്ത് സജീവമാവുകന്നത്. സമീപകാലത്ത് ഇറങ്ങിയ അനുപമയുടെ സിനിമകള്‍ കണ്ട് അയ്യോ ഇതെന്തൊരു നടിയാണ്, എവിടെയായിരുന്നു ഇവര്‍ ഇത്രയും കാലം, എന്തുകൊണ്ട് അനുപമയ്ക്ക് ഇതിന് മുന്‍പേ ഇത്രയും നല്ല റോളുകള്‍ കൊടുത്തില്ല എന്ന ചോദ്യമൊക്കെയാണ് ഉയരുന്നത്.

Also Read: ഇതെന്തൊരു കണ്ണുകളാണ്, എന്തൊരു അഴകാണ്; ഏറ്റവും അടുത്ത സഹൃത്ത് പകര്‍ത്തിയ ശോഭനയുടെ ചിത്രങ്ങള്‍

ബൈസണ്‍ എന്ന ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ നായികയായി അനുപമ പരമേശ്വരന്‍ മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. എന്നാല്‍ അതിലും ഗംഭീരമായിരുന്നു കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ലോക് ഡൗണ്‍ എന്ന ചിത്രത്തിലേത്. അനുപമ അഭിനയിക്കുകയാമോ ജീവിക്കുകയാണോ എന്നറിയില്ല, അത്രയും നാച്വറല്‍ ആക്ടിങ് എന്ന് ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ വിലയിരുത്തപ്പെടുന്നു. നടിയുടെ അഭിനയ മികവ് ഓരോ സിനിമ കഴിയുന്തോറും കൂടുകയാണെന്നാണ് പ്രേക്ഷകാഭിപ്രായം

സോഷ്യല്‍ മീഡിയയില്‍ അനുപമയുടെ ലോക്ക് ഡൗണിലെ ഓരോ ഷോട്ട് വീഡിയോകളും വൈറലാവുന്നതിനൊപ്പമാണ് ബൈസണ്‍ സിനിമയുടെ പ്രമോഷനിടയില്‍ രജിഷ വിജയന്‍ നടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലാവുന്നത്. ഈഗോയേ ഇല്ലാത്ത നടിയാണ് അനുപമ എന്നാണ് രജിഷ പറഞ്ഞത്.

അത്രയും വലിയൊരു സൂപ്പര്‍സ്റ്റാറാണ് അനുപമ പരമേശ്വരന്‍. തെലുങ്ക്, മലയാളം, തമിഴ് എല്ലാ ഭാഷകളിലും സിനിമകള്‍ ചെയ്യുന്നു. ഞാനൊക്കെ ഒരു പ്രമോഷന് പോകുമ്പോള്‍, അയ്യോ ഇത്രയും പ്രമോഷനോ എന്നെ കൊണ്ട് പറ്റില്ല എന്ന് കരുതും. എന്നാല്‍ എന്തിനും അനു തയ്യാറാണ്. ഒരു സെക്കന്റ് പോലും ഈഗോ തോന്നാത്ത നടി, എങ്ങനെ സാധിക്കുന്നു എന്നെനിക്ക് അറിയില്ല. അതൊരു വലിയ ക്വാളിറ്റിയാണ്. തീര്‍ച്ചയായും അതിന് കൈയ്യടിക്കണം എന്നാണ് രജിഷ പറഞ്ഞത്.

പ്രോട്ടീൻ ഷേക്കുകൾ മാത്രം വിശ്വസിക്കുന്നവർ ജാഗ്രത; ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു


പ്രേമത്തില്‍ ചെറിയ റോള്‍ ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് വന്ന അനുപമ പരമേശ്വരന് പിന്നീട് മലയാള സിനിമകളില്‍ കിട്ടിയതെല്ലാം അതിഥി വേഷങ്ങള്‍ മാത്രമായിരുന്നു. 2025 ല്‍ മാത്രമാണ് നായികാ പ്രാധാന്യമുള്ള രണ്ട് സിനിമകള്‍ അനുപമയ്ക്ക് മലയാളത്തില്‍ നിന്ന് വന്നത്. ജെഎസ്‌കെ സിനിമ വേണ്ട രീതിയില്‍ വിജയിച്ചില്ല എങ്കിലും അനുപമയുടെ അഭിനയം ശ്രദ്ധ നേടി. പെറ്റ് ഡിക്ടറ്റീവ് സാമ്പത്തിക വിജയവും നേടിയ സിനിമയാണ്. പര്‍ദ്ദ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും 2025 ലെ അനുപമയുടെ നേട്ടങ്ങളുടെ ലിസ്റ്റില്‍ വരുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article