അയൺമാൻ 70.3 ട്രയാത്‍ലൺ വിജയിച്ച് മലയാളി അത്‍ലീറ്റുകൾ

8 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 18 , 2025 08:56 PM IST

1 minute Read

അരുൺജിത്ത് ഉണ്ണികൃഷ്ണൻ, ശ്രീനാഥ്
അരുൺജിത്ത് ഉണ്ണികൃഷ്ണൻ, ശ്രീനാഥ്

ഡനാങ് (വിയറ്റ്നാം)∙ വിയറ്റ്നാമിൽ നടന്ന ട്രയാത്‍ലൺ വിജയകരമായി പൂർത്തിയാക്കി മലയാളികള്‍. കൊച്ചി സ്വദേശികളായ അരുൺജിത്ത് ഉണ്ണികൃഷ്ണൻ, ശ്രീനാഥ് എൽ എന്നിവരാണ് വിയറ്റ്നാമിലെ ഡാനാങ്ങിൽ നടന്ന അയൺമാൻ 70.3 ട്രയാത്‍ലണിൽ നേട്ടം കൊയ്തത്.

1.9 കിലോമീറ്റർ കടലിലൂടെ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഉൾക്കൊള്ളുന്ന അയൺമാൻ 70.3 - സഹിഷ്ണുത, അച്ചടക്കം, മാനസിക ശക്തി എന്നിവയുടെ പരിധികൾ പരീക്ഷിക്കുന്ന മത്സരയിനമാണ്. ലോകമെമ്പാടുമുള്ള 1600 ൽ അധികം എലൈറ്റ് അത്‌ലീറ്റുകൾക്കൊപ്പം മത്സരിച്ചാണ് മലയാളി താരങ്ങൾ ഫിനിഷ് ചെയ്തത്. 2024 ലെ അയൺമാൻ ഗോവയിൽ വിജയിച്ചതിനു ശേഷമുള്ള രണ്ടാമത്തെ അയൺമാൻ കിരീടമാണിത്.

English Summary:

Kerala athletes won triathlon successful Vietnam

Read Entire Article