Published: January 17, 2026 02:16 PM IST
1 minute Read
വിൻഹോക് ∙ നമീബിയയിലെ വിൻഹോക്കിൽ ഇന്നലെ നടന്ന ഓസ്ട്രേലിയ– അയർലൻഡ് മത്സരത്തിലൂടെ ലോകകപ്പ് ക്രിക്കറ്റിൽ മറ്റൊരു മലയാളികൂടി ഹരിശ്രീ കുറിച്ചു; അയർലൻഡ് ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടറായ ഫെബിൻ മനോജ്. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ.
പ്ലസ്ടു വിദ്യാർഥിയായ ഫെബിന്റെ കുടുംബം 20 വർഷമായി അയർലൻഡിലാണ്. 9 ഓവറിൽ 49 റൺസ് മാത്രം വഴങ്ങിയ ഫെബിൻ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മത്സരത്തിൽ ഓസ്ട്രേലിയ 8 വിക്കറ്റിനു ജയിച്ചു. ബിസിനസുകാരനായ പിതാവ് മനോജിന്റെ പിന്തുണയിൽ അഞ്ചാം വയസ്സിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചതാണ് ഫെബിൻ.
പ്രാദേശിക ക്ലബ് ക്രിക്കറ്റിലൂടെ മികവ് തെളിയിച്ച താരം അയർലൻഡ് അണ്ടർ 17 ടീമിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞവർഷം ഇംഗ്ലണ്ട്, ബംഗ്ലദേശ്, സ്കോട്‍ലൻഡ് ടീമുകൾക്കെതിരെ യൂത്ത് പരമ്പര കളിച്ച അയർലൻഡ് ടീമിൽ ഫെബിൻ അംഗമായിരുന്നു. ഈ മത്സരങ്ങളിലെ പ്രകടനമാണ് അണ്ടർ 19 ലോകകപ്പ് ടീമിലേക്ക് വഴിതുറന്നത്.
English Summary:








English (US) ·