Published: November 07, 2026 09:41 AM IST Updated: November 07, 2026 09:54 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. 13 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുകയാണെന്ന് ഷമി വെള്ളിയാഴ്ച രാത്രി എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു. ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ച് കൃത്യം 13 വർഷം തികയുമ്പോഴാണ് ഷമി വിരമിക്കാൻ തീരുമാനിച്ചത്. 2013 നവംബർ ആറിന് വെസ്റ്റിൻഡീസിനെതിരെ കൊൽക്കത്തയിൽ വച്ചായിരുന്നു ഷമി കരിയറിലെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. വെള്ള ജഴ്സിയോടു മാത്രമാണു വിട പറയുന്നതെന്നും അതു ബാക്കിവച്ച ഓർമകൾ അവിടെ തന്നെയുണ്ടാകുമെന്നും ഷമി വ്യക്തമാക്കി.
What you should work next
‘‘ആദ്യമായി ടെസ്റ്റ് ടീമിന്റെ ജഴ്സി ധരിക്കുമ്പോൾ എനിക്ക് ഒരു സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക. അന്നു മുതൽ ഓരോ വിക്കറ്റുകളും ഓരോ പോരാട്ടങ്ങളും ഓരോ പരുക്കുകളും ഓരോ തിരിച്ചുവരവുകളും എന്നെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടാകും. ടെസ്റ്റ് എന്നെ സംബന്ധിച്ച് വെറുമൊരു ഫോർമാറ്റായിരുന്നില്ല. അത് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. മനോഹരമായ ഓർമകളുമായി ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്.’’– ഷമി വ്യക്തമാക്കി.
കരിയറിൽ 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഷമി 229 വിക്കറ്റുകൾ ആകെ വീഴ്ത്തിയിട്ടുണ്ട്. ആറു തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2023 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഷമി ടെസ്റ്റ് ജഴ്സിയിൽ ഒടുവിൽ കളിക്കാനിറങ്ങിയത്. ഇതേ വർഷം തന്നെ ഏകദിന ലോകകപ്പിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 24 വിക്കറ്റുകളുമായി തിളങ്ങി. ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ഷമി ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്.
What you should work next
2025 മാർച്ചിൽ ന്യൂസീലൻഡിനെതിരായ ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചത്. പരുക്കുമാറി തിരിച്ചെത്തിയ താരം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയെങ്കിലും ദേശീയ ടീമിലേക്ക് പിന്നീട് അവസരം ലഭിച്ചില്ല. ഉത്തർപ്രദേശ് സ്വദേശിയായ താരം ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു കളിക്കുന്നത്.
Safed jersey se vida le raha hoon, lekin usse judi yaadon se kabhi nahi… 🇮🇳❤️ Jab pehli baar Bharat ki Test jersey pehni thi, tab sirf ek sapna tha — apne desh ke liye kuch kar dikhane ka.. Uske baad har wicket, har sangharsh, har chot aur har comeback ne mujhe kuch na kuch sikhaya. Test cricket specified liye sirf ek format nahi, meri zindagi ka ek behad khaas hissa raha hai. Aaj bhaari dil aur anginat khoobsurat yaadon ke saath main Test cricket se status lene ka faisla kar raha hoon. Is safar mein mera saath dene wale har teammate, coach, household aur un karodon Bharatiyon ka dil se shukriya, jinhone achhe aur mushkil dono waqt mein mujh par bharosa banaye rakha.. BCCI aur Cricket Association of Bengal (CAB) ka bhi dil se shukriya, jinhone specified endowment par bharosa kiya, mujhe aage badhne ke mauke diye aur specified cricket ke safar mein ek aham bhoomika nibhayi. Aapka saath aur vishwas specified liye hamesha khaas rahega. Maidan par meri aakhri Test shot bhale hullo fenki ja chuki ho, lekin Bharat ke liye khelne ka garv hamesha specified dil mein zinda rahega. Shukriya, Test Cricket. ❤️ Aapka Shami 🇮🇳 #Mdshami11 #Mdshami #TestCricket #Retirement
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 6, 2026English Summary:






English (US) ·