Published: November 01, 2025 09:11 AM IST Updated: November 01, 2025 11:22 AM IST
1 minute Read
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അവഗണനയാണെങ്കിൽ, മാനുവൽ ഫ്രെഡറിക്കിനെ അതിസമ്പന്നൻ എന്നു വിളിക്കാം. ഒളിംപിക്‌സിൽ മെഡൽ നേടിയെങ്കിലും മലയാളിയായതിനാൽ സഹായിക്കാനാകില്ലെന്ന് കർണാടക സർക്കാർ. താമസം കർണാടകയിലായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കേരള സർക്കാർ. ഒളിംപിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗങ്ങളിൽ ചിലർക്ക് പത്മശ്രീയും പത്മഭൂഷനും അർജുനയും നൽകിയപ്പോൾ മാനുവലിനു മാത്രം ഒന്നും കിട്ടിയില്ല.
കേരളം അദ്ദേഹത്തിന് അർഹമായ ആദരം നൽകിയത് ഒളിംപിക് മെഡൽ നേടി അരനൂറ്റാണ്ടിനു ശേഷമാണ്. മാനുവലിനോടു കാട്ടിയ അവഗണനയുടെ കഥ മലയാള മനോരമയിലൂടെയാണ് പുറംലോകം അറിഞ്ഞത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 3 സെന്റ് സ്ഥലവും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ 20 ലക്ഷം രൂപയും അനുവദിച്ചു. തുടർന്നുവന്ന പിണറായി സർക്കാർ ഇത് 5 സെന്റാക്കി; വീടുനിർമാണത്തിന് ആവശ്യമായ ബാക്കി തുകയും നൽകി.
കണ്ണൂർ ചാലാട് പള്ളിയാംമൂലയിൽ നിർമിച്ച ഇരുനിലവീട് 2019 ജൂണിൽ അന്നത്തെ മന്ത്രി ഇ.പി.ജയരാജൻ കൈമാറി. 2021ലെ ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും ഒളിംപിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയുമായ പി.ആർ.ശ്രീജേഷിന് ഒരു കോടി രൂപയുടെ സമ്മാനം കൈമാറാൻ കൊച്ചിയിൽ എത്തിയത് മാനുവൽ ഫ്രെഡറിക്കാണ്.
English Summary:








English (US) ·