അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഗോസിപ് വരണം എന്ന് ഏറെ ആഗ്രഹിച്ചു; മറ്റൊരു ഗോസിപ് കാരണമാണ് പെട്ടന്ന് കല്യാണം കഴിഞ്ഞത് എന്ന് കസ്തൂരി

1 month ago 7
kasturiകസ്തൂരി | അരവിന്ദ് സ്വാമി
ചക്രവര്‍ത്തി, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ മലയാള സിനിമകളിലൂടെയും നിരവധി തമിഴ് തെലുങ്ക് സിനിമകളിലൂടെയും തൊണ്ണൂറുകളില്‍ ശ്രദ്ധ നേടിയ നടിയാണ് കസ്തൂരി . ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമായ നടി കരിയറില്‍ ഇടയ്‌ക്കൊരു ബ്രേക്കിട്ടിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലത്തെ രസകരമായ ഓര്‍മകളെ കുറിച്ചും, പെട്ടന്ന് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും നടി സംസാരിക്കുന്നു.

അന്നത്തെ ഞങ്ങളുടെ ടീം ആണ് മീന, റോജ, സുകന്യ എന്നിങ്ങനെയുള്ള കുറേ നടിമാര്‍. ഞങ്ങള്‍ക്കെല്ലാം അന്ന് അരവിന്ദ് സ്വാമിയോട് ക്രഷ് ആയിരുന്നു, ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. ദളപതി എന്ന ചിത്രത്തില്‍ ആദ്യത്തെ ഓപ്ഷന്‍ ഞാനായിരുന്നു, പക്ഷേ തീരെ ചെറുതായത് കാരണം ആ അവസരം നഷ്ടപ്പെട്ടു. അന്ന് അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഒരു ഗോസിപ് വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കസ്തൂരി പറഞ്ഞത്.

Also Read: കഴിഞ്ഞ വര്‍ഷം ഈ ദിവസം ഗുരുവായൂരപ്പനെ വിളിച്ച് കരഞ്ഞു, അതേ ദിവസം വിഷ്ണുവിനും എനിക്കും കല്യാണം! ഗംഗ പറയുന്നു

അതേസമയം മറ്റൊരു ഗോസിപ് കാരണമാണ് എനിക്ക് പെട്ടന്ന് വീട്ടില്‍ കല്യാണം ആലോചിച്ചത്. അത് എന്താണ് ഗോസിപ് എന്നത് ഇപ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ ഗോസിപ്പിന് പിന്നാലെ നിര്‍ത്തിക്കോളൂ എന്ന് വീട്ടില്‍ നിന്ന് പറഞ്ഞു. പിന്നാലെ കല്യാണം ആലോച്ചിച്ചു. ഇന്ത്യയില്‍ സെറ്റില്‍ഡ് ആയ ആരെയും കിട്ടിയില്ല, യുഎസ്സിലുള്ള ആളെയാണ് കിട്ടിയത്. കല്യാണം കഴിഞ്ഞ് അങ്ങ് സെറ്റില്‍ഡ് ആയി.


കല്യാണം കഴിഞ്ഞ് അഭിനയിക്കേണ്ട എന്നൊന്നും കരുതിയിരുന്നില്ല, പക്ഷേ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പറ്റില്ല. അത് മാത്രമല്ല, എന്റെ മകള്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു, അതുകുറച്ച് ഡിഫിക്കള്‍ട്ട് ടൈം ആയിരുന്നു. അതുകാരണം സിനിമയില്‍ നിന്നും കുറച്ച് ബ്രേക്ക് എടുത്ത് മാറി നിന്നതാണ് എന്ന് കസ്തൂരി പറഞ്ഞു. ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമായ നടി കുടുംബ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article