അര്‍ജുനെ തിരുത്തി അഹാന കൃഷ്ണ, കല്യാണം കഴിഞ്ഞാല്‍ നിങ്ങള്‍ ആണുങ്ങള്‍ മാറുന്നുണ്ടോ, പിന്നെ എന്തിന് ഞങ്ങള്‍ മാറണം?

1 month ago 4
അഹാനയുടെ കല്യാണത്തിന്റെ ഓരോ വിശേഷങ്ങളും വളരെ രസകരമാണ്. കാര്‍ണിവലും സംഗീതും കല്യാണവും എല്ലാം അഹാന ആഗ്രഹിച്ചത് പോലെ തന്നെ വളരെ മനോഹരമായി തന്നെ നടന്നു. തന്റെ കോര്‍ മെമ്മറി എന്നാണ് അഹാന വിവാഹത്തെ വിശേഷിപ്പിക്കുന്നത്. അത് അത്രയും മനോഹരമാവാന്‍ ചില്ലറ എഫേര്‍ട്ട് ഒന്നുമല്ല അഹാന ഇട്ടത്, അതിനെല്ലാം പിന്തുണച്ചുകൊണ്ട് കൂട്ടുകാരും കുടുംബക്കാരും എല്ലാം ഉണ്ടായിരുന്നു. തനിക്കേറ്റവും വേണ്ടപ്പെട്ടവരെ മാത്രമാണ് അഹാന തന്റെ ഇന്റിമേറ്റ് വെഡ്ഡിങിന് ക്ഷണിച്ചത്.

ഒരു മതത്തിന്റെയും ജാതിയുടെയോ പാരമ്പര്യവും ആചാരങ്ങളും പിന്‍തുടരാതെ തങ്ങളുടെ വിവാഹം തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഏറ്റവും മനോഹരമാക്കാനാണ് അഹാന ശ്രമിച്ചത്. അങ്ങനെ ചെയ്യുമ്പോഴുള്ള സന്തോഷവും അഹാന പങ്കുവയ്ക്കുന്നുണ്ട്.

Samayam Malayalamഅന്ന് മടിയില്‍ കയറി ഇരുന്നതാ, പിന്നീട് ഇതുവരെ ഇറങ്ങിയിട്ടില്ല; അഹാനയുടെയും നിമിഷ് രവിയുടെയും ലവ് സ്റ്റോറി എങ്ങനെയാണ്?
വീഡിയോയില്‍ വിവാഹവുമായി ബന്ധപ്പെട്ട തന്റെ ഒരാഴ്ചത്തെ യാത്രയാണ് അഹാന ഉള്‍പ്പെടുത്തിയിരിക്കുന്നത്, മൂന്ന് ചടങ്ങുകളുമാണ് അതിലെ ഹൈലൈറ്റ്. സംഗീത് ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്റെ ഇതുവരെയുള്ള സിംഗിള്‍ ലൈഫിന് അഹാന ഒരു ക്ലോഷര്‍ പറയുന്നുണ്ട്. അത് വളരെ മനോഹരമായിരുന്നു എന്ന് നടി വ്യക്തമാക്കുകയും ചെയ്യുന്നു.

അതിന് സൈന്‍ ഓഫ് പറയാനാണ് ഇഷാനിയുടെ പങ്കാളിയായ അര്‍ജുന്‍ എത്തിയത്. സൈന്‍ ഓഫ് ആസ് മിസ് അഹാന, നാളെ തൊട്ട് മിസിസ് അഹാന എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ഉടനെ അഹാന അത് തിരുത്തി. നമുക്കാര്‍ക്കും മിസിസ് ഇഷ്ടമല്ല. നീ കല്യാണം കഴിക്കുന്നതിന് മുന്‍പും മിസ്റ്റര്‍ അര്‍ജുന്‍, കല്യാണം കഴിച്ചു കഴിഞ്ഞാലും മിസ്റ്റര്‍ അര്‍ജുന്‍. അതെന്താണ് ഞങ്ങള്‍ മാത്രം മിസ്-ഇല്‍ നിന്ന് മിസിസ്- ലേക്ക് പോകുന്നത് എന്നാണ് അഹാനയുടെ ചോദ്യം.

അപ്പോഴേക്കും അര്‍ജുന്‍ അങ്ങോട്ടേക്ക് ഇഷാനിയെയും വിളിക്കുന്നുണ്ട്. ഞങ്ങളെല്ലാം കല്യാണത്തിന് മുന്‍പും, കല്യാണം കഴിഞ്ഞാലും മിസ് അഹാനയും, മിസ് ഇഷാനിയും തന്നെയായിരിക്കും. ഒരു ഭര്‍ത്താവ് വന്നെന്നും പറഞ്ഞ് അതൊന്നും മാറാന്‍ പോകുന്നില്ല എന്നാണ് ഇരുവരും പറയുന്നത്.


അഹാനയുടെ കല്യാണത്തിന് നിറ സാന്നിധ്യമായിരുന്നു അര്‍ജുന്‍. സംഗീതിന് നടത്തിയ ഡാന്‍സ് പെര്‍ഫോമന്‍സടക്കം എല്ലാം ശ്രദ്ധ നേടി. വിവാഹത്തിന് അഹാനയെ പൂ കൊടുത്തുകൊണ്ട് സ്റ്റേജിലേക്ക് ആനയിക്കുന്നതും അര്‍ജുനാണ്, ഒപ്പം അശ്വിനും ഉണ്ടായിരുന്നു. അഹാനയുടെ കല്യാണത്തോടെ തന്നെ ഇഷാനിയുടെയും അര്‍ജുന്റെയും ബന്ധം കുറച്ചുകൂടെ പരസ്യപ്പെടുത്തുകയായിരുന്നു കുടുംബം. കെകെ ഫാമിലിയിലെ അടുത്ത് ബിഗ് ഈവന്റ് തീര്‍ച്ചയായും അര്‍ജുന്‍ - ഇഷാനി വിവാഹം തന്നെയായിരിക്കും
Read Entire Article