Authored by: അശ്വിനി പി|Samayam Malayalam•29 Nov 2025, 3:19 pm
ഗൗതം കാര്‍ത്തിക്കിന്റെയും മഞ്ജിമ മോഹന്റെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. എന്നാല്‍ ഇരുവരുടെയും പ്രണയത്തെ കുറിച്ച് ഇപ്പോഴും അധികമാര്‍ക്കും അറിയില്ല. താന്‍ പോലും അറിയാതെ പറഞ്ഞു പോയ ഒരു വാക്കില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം എന്ന് ഗൗതം പറയുന്നു
മഞ്ജിമ മോഹനും ഗൌതം കാർത്തിക്കുംദേവരാട്ടം എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യമായി മഞ്ജിമയെ കാണുന്നത്. കണ്ടു, ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. സംസാരിക്കുന്തോറും എന്തോ ഒരു കണക്ഷന്‍ ഞങ്ങള്‍ക്ക് ഫീലാകുന്നുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത നേരത്ത് എന്റെ വായില്‍ നിന്ന് ഒരു വാക്ക് വന്നു. ആ സമയത്ത് ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതേയുണ്ടായിരുന്നില്ല. എന്നിട്ടും ഞാന്‍ അത് പറഞ്ഞു, പറഞ്ഞ് കഴിഞ്ഞതിന് ശേഷം, ശ്ശെ ഞാന്‍ എന്തിനാണ് അത് പറഞ്ഞത് എന്ന് ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി.
Also Read: നടന്‍ കാര്‍ത്തിക്കിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വന്ന വാര്‍ത്തകള്‍; എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി മകന്‍ ഗൗതം കാര്ത്തിക്നീ വിജയങ്ങള്‍ കീഴടക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എനിക്ക് ആ വിജയത്തില്‍ നിനക്കൊപ്പം നില്‍ക്കാന്‍ കഴിയണം- എന്നാണ് ഞാന്‍ അന്ന് മഞ്ജിമയോട് പറഞ്ഞത്. ഞാന്‍ പോലും അറിയാതെ എന്റെ വായില്‍ നിന്ന് വന്ന വാക്കുകളായിരുന്നു അത്. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, അത് ഞാന്‍ അറിയാതെ വന്നതല്ല, എനിക്ക് ആ കണക്ഷന്‍ മഞ്ജിമയോട് അപ്പോള്‍ മുതല്‍ ഉണ്ടായിരുന്നു. ഇത് സൗഹൃദം മാത്രമാണ്, ഇത് പ്രണയമല്ല, ഇപ്പോള്‍ വിവാഹത്തിന്റെ സമയമല്ല എന്ന് ഞാന്‍ തന്നെ എന്നെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആ കണക്ഷ തിരിച്ചറിയാന്‍ കഴിയാതെ പോയത്. പിന്നീടാണ് അത് മനസ്സിലായത്. മനസ്സിലായപ്പോള്‍ ഞാന്‍ എന്നെ സ്വയം കണ്‍വിന്‍സ് ചെയ്യാന്‍ തുടങ്ങി
അതിന് ശേഷം ഫുള്‍ കോണ്‍ഫിഡന്‍സോടെ ഞാന്‍ മഞ്ജിമയുടെ അടുത്ത് പോയി, ഇന്ന് മുതല്‍ നീ എന്റെ ഗേള്‍ഫ്രണ്ട് ആണ് എന്ന് പറഞ്ഞു. മഞ്ജിമ ശരിക്കും ഞെട്ടി, നീയാര് എന്ന നോട്ടമായിരുന്നു. അതിന് ശേഷം രണ്ട് ദിവസത്തെ സമയം വേണം എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ അങ്ങ് ഉടഞ്ഞുപോയി. പക്ഷേ രണ്ട് ദിവസം കൊണ്ട് മഞ്ജിമ ഓകെ പറഞ്ഞു. അങ്ങനെയാണ് തുടങ്ങിയത്. വിവാഹത്തെ കുറിച്ചുള്ള സംസാരം വന്നപ്പോള്‍ രണ്ട് ഫാമിലിയും സപ്പോര്‍ട്ടീവ് ആയിരുന്നു.
മലയാള സിനിമയുടെ കൊമേര്‍ഷ്യല്‍ വാല്യു ഉയര്‍ത്തിയ സംവിധായകന്‍
മഞ്ജിമയുടെ ക്വാളിറ്റിയുള്ള ഒരു പെണ്ണിനെ എനിക്ക് കിട്ടില്ല. എന്റെ എനര്‍ജിയും വൈബുമായി വളരെ അധികം മാച്ചാവുന്ന ആളാണ് മഞ്ജിമ. അത് മാത്രമല്ല, മഞ്ജിമയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആരെയും ഇംപ്രസ് ചെയ്യാന്‍ വേണ്ടി മഞ്ജിമ ഒന്നും ചെയ്യാറില്ല. എല്ലാം നേരെ വാ, നേരെ പോ എന്നാണ്. ഇഷ്ടമായില്ലെങ്കില്‍ അത് മുഖത്തടിച്ചതു പോലെ പറയും. പ്രശംസിക്കേണ്ടത് പ്രശംസിക്കും. എന്നെ മഞ്ജിമ മാറ്റുകയായിരുന്നില്ല, എനിക്കുള്ളിലെ എന്റെ ബെറ്റര്‍ വേര്‍ഷന്‍ പുറത്തുകൊണ്ടുവരികയായിരുന്നു. തെറ്റുകള്‍ കണ്ടാല്‍ തിരുത്തും, ശരികള്‍ കണ്ടാല്‍ പ്രശംസിക്കും. അങ്ങനെയുള്ള ക്യാരക്ടര്‍ ആണ് എനിക്ക് മഞ്ജിമയില്‍ ആകര്‍ഷിച്ചത്- ഗൗതം പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·