Authored by: അശ്വിനി പി|Samayam Malayalam•31 Aug 2025, 10:39 am
എന്തിനും ഏതിനും തനിക്ക് കരുത്ത് തന്ന ആളാണ് ഗണിതശാസ്ത്ര അധ്യാപിക കൂടെയായ അമ്മ എന്ന് നവ്യ നായർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ അമ്മയുടെ അറുപതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നവ്യ പങ്കുവച്ചിരിയ്ക്കുന്നത്
നവ്യ നായർഇപ്പോഴിതാ അമ്മയുടെ അറുപതാം പിറന്നാളിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നവ്യ നായർ . ഈ പിറന്നാളിന് അമ്മ ആഗ്രഹിച്ചത് ഒരേ ഒരു കാര്യം മാത്രമാണ്, മക്കൾ എന്ന നിലയിൽ തനിക്കും സഹോദരനും അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് നവ്യ നായർ.
Also Read: അവളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകൾ പോര, മീനാക്ഷി ഇത് ചെയ്യുന്നത് കാവ്യയ്ക്ക് വേണ്ടി മാത്രം!ഹാപ്പി ബർത്ത്ഡേ അമ്മ. അമ്മയ്ക്ക് വലിയൊകു ഗ്രാന്റ് പാർട്ടിയോ കേക്ക് കട്ട് ചെയ്യുന്ന ആഘോഷങ്ങളോ ഒന്നും വേണ്ടായിരുന്നു. അമ്മ ആഗ്രഹിച്ചത് രണ്ട് മക്കളും തന്റെ രണ്ട് സൈഡിലും നിന്നാൽ മതി എന്ന ആഗ്രഹം മാത്രമായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ കണ്ണൻ (സഹോദരൻ രാഹുൽ) ദുബായിൽ നിന്ന് എത്തി. കുവൈറ്റിൽ ആയിരുന്ന ഞാനും 5.30 ഓടെ പാതി ഉറക്കത്തോടെ എത്തി. പക്ഷേ ഞങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ, എല്ലാം പൂർണമായി.
മാതങ്കിയുടെ (നവ്യയുടെ ഡാൻസ് സ്കൂൾ) ഓണം സെലിബ്രേഷനൊപ്പം അമ്മയുടെ മനോഹര ദിവസവും ബ്ലെന്റ് ചെയ്തു. അത് വളരെ യോജിച്ച ഒരു കാര്യമായിരുന്നു, എന്തെന്നാൽ തന്റെ ജീവിതത്തിന്റെ പകുതിയും കുട്ടികളുടെ ഒപ്പമായിരുന്നു. പുതിയ ജനറേഷന്റെ മൈന്റ് ഷാർപ്പ് ആക്കുന്നതിനൊപ്പം, അവരെ എല്ലാം ഗണിതം എന്ന വിഷയത്തെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച ടീച്ചർ. ഇപ്പോഴും അമ്മ തന്റെ എല്ലാ കുട്ടികളുടെയും പേര് ഓർത്ത് വയ്ക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് അമ്മയുടെ മാജിക്, അനുഭവവും പരിശുദ്ധമായ സ്നേഹവും- നവ്യ എഴുതി.
US Visa Policy: വിസ മാറ്റങ്ങൾ വരുന്നു! H-1B വിസയിൽ ഇനി എന്ത് സംഭവിക്കും?
ചിത്രങ്ങളിൽ ഇടവും വലവും നവ്യയും സഹോദരനും നിൽക്കുന്നതും, കൂടെ അച്ഛനും മകനുമുള്ളതും കാണാം. അമ്മയുടെ അറുപതാം പിറന്നാളിന് ആശംസകൾ നേർന്ന് രാഹുലും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·