ദുബായ്∙ ട്വന്റി20 ക്രിക്കറ്റിലെ ഏഷ്യൻ ചാംപ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ടൂർണമെന്റിന് ഇന്നു യുഎഇയിൽ തുടക്കം. ഏഷ്യയിലെ 8 ടീമുകൾ രണ്ട് ഗ്രൂപ്പുകളായി മത്സരിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി 8ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്; എതിരാളികൾ യുഎഇ. ടൂർണമെന്റിലെ സൂപ്പർ പോരാട്ടമായ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം 14ന് ദുബായിൽ നടക്കും. ഗ്രൂപ്പ് ഘട്ടത്തിനു ശേഷം രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോർ റൗണ്ടിൽ മത്സരിക്കും. ഇതിൽ നിന്ന് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ 28ന് ഫൈനലിൽ ഏറ്റുമുട്ടും. മത്സരങ്ങൾ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
• 1984ലാണ് ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ആദ്യ പതിപ്പ് അരങ്ങേറിയത്. അന്ന് ഏകദിന ഫോർമാറ്റിലായിരുന്ന ടൂർണമെന്റ് 2016ലാണ് ആദ്യമായി ട്വന്റി20 ഫോർമാറ്റിലേക്കു മാറിയത്. ആ വർഷം ബംഗ്ലദേശിനെ 8 വിക്കറ്റിന് തോൽപിച്ച ഇന്ത്യ ചാംപ്യൻമാരായി. പിന്നാലെ 2022ലാണ് ടൂർണമെന്റ് ട്വന്റി20 ഫോർമാറ്റിൽ നടന്നത്. ശ്രീലങ്കയായിരുന്നു അത്തവണ ചാംപ്യൻമാർ.
• ഇതാദ്യമായാണ് ഏഷ്യാകപ്പിൽ 8 ടീമുകൾ പങ്കെടുക്കുന്നത്. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏഷ്യൻ ടീമുകൾക്കു പുറമേ, യോഗ്യതാ മത്സരം കളിച്ചെത്തിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അസോഷ്യേറ്റ് രാജ്യങ്ങളായ മൂന്നു ടീമുകളെയും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
• ട്വന്റി20 ഫോർമാറ്റിൽ ഉയർന്ന ടീം സ്കോർ ഇന്ത്യയുടെ പേരിലാണ്– 2022ൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ 212 റൺസ്.
•ടൂർണമെന്റിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ഹോങ്കോങ്ങിന്റെ പേരിലാണ്. 2022ൽ പാക്കിസ്ഥാനെതിരെ 38 റൺസിനാണ് ഹോങ്കോങ് പുറത്തായത്
• ഏഷ്യാകപ്പ് ട്വന്റി20 ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യൻ താരം വിരാട് കോലിയുടെയും ഹോങ്കോങ് താരം ബാബർ ഹയാത്തിന്റെയും പേരിലാണ്– 122 റൺസ്.
• ടൂർണമെന്റിന്റെ ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയത് അഫ്ഗാനിസ്ഥാൻ താരം നജിബുല്ല സദ്രാനാണ്– 13 സിക്സ്.
• ടൂർണമെന്റിന്റെ ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയത് അഫ്ഗാനിസ്ഥാൻ താരം നജിബുല്ല സദ്രാനാണ്– 13 സിക്സ്.
• ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാപ്യൻമാരായത് ടീം ഇന്ത്യയാണ്– 8 തവണ. ഇതിൽ 7 എണ്ണം ഏകദിന ഫോർമാറ്റിലും ഒന്ന് ട്വന്റി20 ഫോർമാറ്റിലുമായിരുന്നു. 2023ൽ നടന്ന ഏകദിന ഫോർമാറ്റിൽ കിരീടം നേടിയ ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാർ.
English Summary:








English (US) ·