'അറ്റ് വണ്‍സി'ലെ അതിഥി വേഷം, സമരാവേശവുമായി 'കാംപസ് ഡയറി'യില്‍; വിഎസ് അഭിനയിച്ച ചിത്രങ്ങള്‍

6 months ago 6

vs achuthanandan dubbing field  diary

വി.എസ്. അച്യുതാനന്ദൻ ഡബ്ബിങ്ങിനിടെ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

പുന്നപ്രയില്‍ ഉദിച്ചുയര്‍ന്ന കേരളത്തിന്റെ സമരസൂര്യനാണ് കഴിഞ്ഞദിവസം അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. സമരകേരളത്തിന്റെ പര്യായ പദമായി അദ്ദേഹം എന്നും നിലകൊണ്ടു. ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടങ്ങള്‍ക്കിടിയിലും അദ്ദേഹം സിനിമയിലും ഒരുകൈ നോക്കിയെന്നത് പലരുടേയും ഓര്‍മയിലില്ലാത്ത ഒരേടാണ്.

അധികകാലം മുമ്പൊന്നുമല്ല, തന്റെ 91-ാം വയസ്സിലാണ് വി.എസ്. ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിച്ചത്. ബദ്രി, സ്വാസിക, സറീന, ജഗദീഷ്, തലൈവാസല്‍ വിജയ് എന്നിവര്‍ അഭിനയിച്ച 'അറ്റ് വണ്‍സ്' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വി.എസ്. എത്തിയത്. ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതായിരുന്നു രംഗം. സയ്യിദ് ഉസ്മാന്‍ ആണ് ചിത്രം സംവിധാനംചെയ്തത്. 2014-ലാണ് ചിത്രം പുറത്തിറങ്ങിയത്.

പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ 'കാംപസ് ഡയറീസ്' എന്ന ചിത്രത്തിലും വി.എസ്. അഭിനയിച്ചു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലും വി.എസ്. ആയി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സമരത്തിന് പിന്തുണയുമായി എത്തുന്ന വേഷമായിരുന്നു ചിത്രത്തില്‍. ജീവന്‍ ദാസ് ആയിരുന്നു സംവിധാനം.

കണ്ണൂര്‍ കൂത്തുപറമ്പിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സുദേവ് നായര്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, സുനില്‍ സുഖദ, ഗൗതമി നായര്‍, ജോയ് മാത്യു, കോട്ടയം നസീര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസ് ചെയ്തതിന് പിന്നാലെ കുടുംബത്തോടൊപ്പം വി.എസ്. ചിത്രം കാണാനെത്തുകയും ചെയ്തിരുന്നു.

Content Highlights: VS Achuthanandan arsenic histrion successful `At Once` and `Campus Diary'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article