Authored by: അശ്വിനി പി|Samayam Malayalam•8 Jul 2025, 5:57 pm
പ്രിയങ്ക ചോപ്ര ലോക സുന്ദരി പട്ടം ചൂടുന്നത് ടിവിയിൽ കണ്ട കൊച്ചു കുട്ടിയാണ് നിക്ക് ജോനസ്. അന്ന് നിക്കിന് 7 വയസ്സായിരുന്നു. 17 ആം വയസ്സിലാണ് പ്രിയങ്ക ലോക സുന്ദരിയായത്. അന്ന് ആ ടിവി കണ്ട കൊച്ചു കുട്ടി ഒരിക്കലും ചിന്തിച്ചു കാണില്ല ഈ ലോക സുന്ദരിയായിരിക്കും നാളെ എന്റെ ഭാര്യ എന്ന്
പ്രിയങ്ക ചോപ്രയും നിക്ക് ജോനസും എനിക്ക് തുണികൾ അലക്കാൻ ഇഷ്ടമല്ല, അതുകൊണ്ട് അമ്മായിയമപ്പയെ പറ്റിച്ച് അവരെ കൊണ്ട് എന്റെ തുണികൾ അലക്കിപ്പിച്ചിട്ടുണ്ട് എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. തുണികൾ എത്ര വേണമെങ്കിലും ഭംഗിയായി ഇസ്തിരിയിട്ട് മടക്കി വയ്ക്കാൻ എനിക്കിഷ്ടമാണ്, അത് ഞാൻ ചെയ്യാറുണ്ട്. പക്ഷേ അലക്കുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോ തുണികളും തിരഞ്ഞെടുത്ത് മാറ്റിവച്ച് അലക്കണം, ചെറിയ ബട്ടൺസ് പോലും ശ്രദ്ധിക്കണം. അതുകൊണ്ട് എനിക്കത് വളരെ അധികം പാടുള്ള പണിയാണ്.
Also Read: മോഹൻലാലിന്റെ 365-ആം സിനിമ! സൂക്ഷിച്ചു നോക്കിക്കേ, ആ പോസ്റ്ററിൽ എന്തൊക്കെയാണ് ഉള്ളത്? അടുത്ത 100 കോടി ഉറപ്പിക്കാമോ?ഒരിക്കൽ എന്റെ അമ്മായിയമ്മ ഡെനിസ് മില്ലർ ജോനസ് എനിക്ക് തുണികൾ അലക്കുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തന്നു. പക്ഷേ അത് എൻരെ അടവായിരുന്നു, എനിക്ക് കാണിച്ചു തന്നുകൊണ്ട് അവർ എൻരെ തുണികൾ മുഴുവൻ അലക്കി. ഇക്കാര്യം ഇവിടെ പറഞ്ഞയുടനെ ഞാൻ എന്റെ അമ്മായിയമ്മയെ ഇക്കാര്യം ഫോൺ വിളിച്ച് പറയുമെന്നും, അതുകൊണ്ട് കുടുംബത്തിൽ പ്രശ്നമുണ്ടാവില്ല എന്നും കൂടെ പ്രിയങ്ക ചോപ്ര രസകരമായി പറയുന്നുണ്ട്.
2018 ൽ ആണ് പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായഗനായ നിക്ക് ജോനസുമായുള്ള പ്രണയ വിവാഹം നടന്നത്. പ്രിയങ്കയെക്കാൾ പത്ത് വയസിന് ഇളയതാണ് നിക്ക് ജോനസ് . വാടക ഗർഭധാരണത്തിലൂടെയാണ് ദമ്പതികൾക്ക് മാൾട്ട് മാരി പിറന്നത്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ എല്ലാം പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മക്ഡൊണാൾഡ്സ് മെനുവിൽ മാറ്റം; പുതിയ വിഭവങ്ങൾ വരുന്നു
ഒരു അഭിമുഖത്തിൽ താൻ ലോക സുന്ദരി കിരീടം ചൂടിയത് ടിവിയിൽ കണ്ട കാര്യം അമ്മായിയമ്മ തന്നോട് പങ്കുച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു. 2000 ൽ തൻരെ പതിനേഴാം വയസ്സിലായിരുന്നു പ്രിയങ്ക ചോപ്ര ലോക സുന്ദരി പട്ടം ചൂടിയത്. അത് താനും മകനും അന്ന് ടിവിയിൽ കണ്ടിരുന്നു, അന്ന് അവന് ഏഴ് വയസ്സായിരുന്നു എന്നാണത്രെ നിക്കിന്റെ അമ്മ പ്രിയങ്കയോട് പറഞ്ഞത്. ആ സുന്ദരി തന്റെ ഭാര്യയായി വരും എന്ന് ഏഴ് വയസ്സുകാരൻ സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·