അല്ലു അർജുനും ബേസിൽ ജോസഫും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്; 'ശക്തിമാൻ' ആണെന്നും അല്ലെന്നും ചർച്ചകൾ

7 months ago 6

13 June 2025, 07:13 PM IST

allu arjun basil joseph

അല്ലു അർജുൻ, ബേസിൽ ജോസഫ്‌ | Photo: PTI, Facebook/ Basil Joseph

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫ് അവതരിപ്പിച്ച പാന്‍ ഇന്ത്യന്‍ സാധ്യതയുള്ള കഥ അല്ലു അര്‍ജുന് ഇഷ്ടമായെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആവും സംഗീതസംവിധാനമെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗികമായി വാര്‍ത്തകളില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അല്ലു അര്‍ജുനും ബേസില്‍ ജോസഫും ഒരു സൂപ്പര്‍ഹീറോ ചിത്രത്തിനായി ഒരുമിക്കുന്നു എന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ നേരത്തെ ബേസിലിന്റേതായി ഇറങ്ങുമെന്ന് പറയപ്പെട്ട 'ശക്തിമാനു'മായി ബന്ധപ്പെടുത്തിയായി സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. അതേസമയം, ബേസില്‍- അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത് എന്നാണ് പിങ്ക്‌വില്ല പറയുന്നത്. ചര്‍ച്ചയിലുള്ള ആ ചിത്രം 'ശക്തിമാന്‍' അല്ലെന്നും പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന 'ശക്തിമാനി'ല്‍, രണ്‍വീര്‍ സിങ്ങാവും സൂപ്പര്‍ഹീറോ വേഷത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ അറ്റ്‌ലീ സംവിധാനംചെയ്യുന്ന ചിത്രമാണ് അല്ലു അര്‍ജുന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.

Content Highlights: Reports suggest Allu Arjun mightiness prima successful Basil Joseph`s next, perchance a superhero film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article