അല്ലു അർജുന്റെയും രാംചരണിന്റെയും മുത്തശ്ശി കനകരത്നം അന്തരിച്ചു, ഓർമയായത് തെലുങ്ക് ഇതിഹാസനടന്റെ ഭാര്യ

4 months ago 5

Allu Kanakaratnam

അല്ലു കനകരത്നം, അല്ലു അർജുനും രാംചരൺ തേജയും കനകരത്നത്തിനൊപ്പം | ഫോട്ടോ: X

ഹൈദരാബാദ്: അന്തരിച്ച തെലുങ്ക് ഇതിഹാസതാരം അല്ലു രാമലിം​ഗയ്യയുടെ ഭാര്യയും നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും മുത്തശ്ശിയുമായ അല്ലു കനകരത്നം (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെയും രാംചരൺ തേജയുടെ മാതാവ് സുരേഖ കോനിഡേലയുടേയും അമ്മയാണ് കനകരത്നം.

കനകരത്നത്തിന്റെ മരണവാർത്തയറിഞ്ഞ് അല്ലു അർജുൻ, രാംചരൺ തേജ, മരുമകൻകൂടിയായ ചിരഞ്ജീവി എന്നിവർ സിനിമകളുടെ ചിത്രീകരണം നിർത്തിവെച്ച് ഹൈദരാബാദിലെ വീട്ടിലേക്കെത്തി. മൈസൂരുവിൽ പെഡ്ഡി എന്ന ചിത്രത്തിന്റെ ജോലിയിലായിരുന്നു രാംചരൺ. മുംബൈയിൽ അറ്റ്ലീയുടെ പുതിയ സിനിമയുടെ സെറ്റിലായിരുന്നു അല്ലു അർജുൻ. മുത്തശ്ശിയെ അവസാനമായി കാണാൻ ഇരുവരും എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി കനകരത്നത്തിന്റെ ഭൗതികശരീരം മകൻ അല്ലു അരവിന്ദിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. തുടർന്ന് മൃതദേഹം കോകാപേട്ടിൽ സംസ്കരിച്ചു.

കനകരത്നത്തിന്റെ വിയോ​ഗം ഹൃദയഭേദകമാണെന്ന് ചിരഞ്ജീവി എക്സിൽ കുറിച്ചു. തങ്ങളുടെ കുടുംബങ്ങൾക്ക് അവർ നൽകിയ സ്നേഹവും ധൈര്യവും ജീവിതമൂല്യങ്ങളും എക്കാലവും പ്രചോദനമായിരിക്കും. അവരുടെ പുണ്യാത്മാവിന് ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് ചിരഞ്ജീവി പറഞ്ഞത്. നാ​ഗചൈതന്യ, സംവിധായകൻ ബോയാപതി ശ്രീനു, നടൻ നാ​ഗചൈതന്യ തുടങ്ങി നിരവധി പേർ കനകരത്നത്തിന്റെ ആദരാഞ്ജലികളർപ്പിച്ചു.

2024 ഡിസംബറിൽ, 'പുഷ്പ 2: ദി റൂൾ' എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ ഹൈദരാബാദിൽ ഒരു ആരാധകൻ മരിച്ചതിനെ തുടർന്നുള്ള വിവാദത്തിൽ അല്ലു അർജുന് ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നിരുന്നു. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മുത്തശ്ശി കനകരത്നം വികാരാധീനയാവുകയും അല്ലുവിന്റെ ദൃഷ്ടിദോഷം മാറ്റാനുള്ള ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ ഇന്റർനെറ്റിൽ ഏറെ ചർച്ചയായിരുന്നു.

Content Highlights: Allu Kanakaratnam, Grandmother of Allu Arjun and Ram Charan, Passes Away astatine 94

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article