Authored by: ഋതു നായർ|Samayam Malayalam•31 Jul 2025, 8:34 am
വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം തുടങ്ങിയ സിനിമകളിലും അനുശ്രീ തിളങ്ങി നിന്ന നടിയാണ്
അനുശ്രീ (ഫോട്ടോസ്- Samayam Malayalam) വേദിയിൽ വച്ചുതന്നെ അവർ പരിസരം മറന്നു കരയുകയും മറ്റുള്ളവർ ആശ്വസിപ്പിക്കയും ചെയ്യുന്നു. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. എന്നാൽ അബദ്ധം പറ്റിയ ആ വൃദ്ധനെ സഹായിക്കാൻ അനുശ്രീ മുൻപോട്ട് വരുന്നു. കടയുടമയോട് അദ്ദേഹത്തിന് കൊടുക്കാനായി പണം ആവശ്യപെടുക്കയും ജി പേ ചെയ്യാമെന്നും അനുശ്രീ പറയുന്നു. ശേഷം അദ്ദേഹത്തെ വിളിച്ചു അടുക്കൽ നിർത്തി തന്റെ സ്നേഹസമ്മാനം അനു അദ്ദേഹത്തിന് നൽകുന്നു. അല്ലെങ്കിൽ തനിക്കിന്നു ഉറങ്ങാൻ കഴിയില്ലെന്നും അനു കൂട്ടിച്ചേർത്തു .
പേഴ്സണലി എന്റെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്ന ഒരു ഈവന്റ് ആയിരുന്നു. പുള്ളിയെ കണ്ടാൽ തന്നെ വിഷമം വരും അത് എന്താണ് എന്ന് എനിക്ക് അറിയില്ലെന്നും അനു പ്രതികരിച്ചു. അതേസമയം അനുവിന്റെ നല്ല മനസ്സിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. ഒരിക്കലും അദ്ദേഹത്തിനുവേണ്ടി പണം നൽകേണ്ട ഉത്തവാദിത്വം അനുവിന് ഇല്ല എന്നിട്ടും അവർ കാണിച്ച മനസാക്ഷിക്ക് ആണ് കൈയ്യടി നൽകേണ്ടത്; ആരാധകർ കുറിക്കുന്നു.ALSO READ: ചെറിയ നീളം കുറഞ്ഞ ഉടുപ്പിട്ടാൽ ഞാൻ വഴക്ക് പറയും! എന്റെ പൊന്നാട ഉടുത്തുകൊടുത്തിട്ടുണ്ട് ഒരിക്കൽ; ചിത്ര പറയുന്നു ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിന്റെ ഒന്നാം നിര നായികയായി അനുശ്രീ പിന്നീട് മാറി. റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരത്തിന്റെ എൻട്രി.





English (US) ·