അഖിൽ എൻആർഡിപറഞ്ഞത് പോലെ തന്നെ നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇതാ അഖില്‍ നൂറനാട് തന്റെ പാഷനുമായി തിരിച്ചെത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ റീല്‍ സെലിബ്രിറ്റികളടക്കം പലരും സ്വീകരിച്ചു, ലൈക്കും കമന്റും ഷെയറും നിറയുകയാണ് ആ പോസ്റ്റിന്. മുതലെടുക്കുന്ന ബന്ധങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ആ വീഡിയോ അഖില്‍ ചെയ്തിരിക്കുന്നത്. വീട്ടിലെ പാല് കാച്ചലിന് ക്ഷണിക്കാന്‍ വന്ന സുഹൃത്ത്, പക്ഷേ ക്ഷണം ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു എന്ന് മാത്രം. അഖില്‍ നൂറനാടിന്റെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിച്ച കാര്യത്തെയും പരോക്ഷമായി അതില്‍ പ്രതിപാതിക്കുന്നു.
അന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് അനുപമ കരഞ്ഞത്; ചുവന്ന ചുരിദാറിന്ന് പൊതുവേദിയില്‍ വിങ്ങി കരഞ്ഞ നടി
ജീവിതത്തിലെ ആ ഒരു തിരിച്ചടികൊണ്ടൊന്നും അഖിലിന്റെ സോഷ്യല്‍ മീഡിയ ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കില്ല. അത്രയധികം കഷ്ടപ്പെട്ട് കെട്ടിപ്പടുത്തതാണ് അഖില്‍ ഈ കാണുന്ന ഫോളോവേഴ്‌സും വ്യൂസും. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു അഖില്‍. ആ ജോലി വേണ്ട എന്ന് എന്നു വച്ചിട്ടാണ്, തനിക്ക് പാഷനായ കോണ്ടന്റ് ക്രിയേഷനിലേക്ക് അഖില്‍ എത്തിയത്. ടിക് ടോക്ക് മുതല്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായി. നിരന്തരം വീഡിയോ ചെയ്തുകൊണ്ട് ഫോളോവേഴ്‌സിനെ വളര്‍ത്തിയെടുത്തു. സിനിമ പ്രമോഷന്‍ വീഡിയോകള്‍ അഖിലിനൊരു സെലിബ്രിറ്റി സ്റ്റാര്‍ഡവും നേടിക്കൊടുത്തു.
ഈ കോണ്ടന്റ് ക്രിയേഷനിലൂടെ എല്ലാം അഖില്‍ ആഗ്രഹിച്ചത് സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുക എന്നതായിരുന്നു. ജയറാമിം കാളിദാസും ആശ ശരത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആശകള്‍ ആയിരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി. മഹാരാജ ഹോസ്റ്റല്‍ എന്ന ചിത്രത്തിലൂടെ നായകനുമായി. ഇനിയും ഈ മേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ തന്നെയാണ് അഖിലിന്റെ തീരുമാനം. അതിന് മികച്ച പിന്തുണ ഇപ്പോഴുള്ള സാഹചര്യത്തിൽ അഖിലിന് കിട്ടുന്നതായും കമൻറിൽ കാണാം. നീ പൊളിക്ക് മോനെ എന്ന് പറഞ്ഞുകൊണ്ട് വൻ സ്വീകരണമാണ് അഖിലിന് കിട്ടുന്നത്.





English (US) ·