
ധീരൻ എന്ന ചിത്രത്തിൽ രാജേഷ് മാധവൻ | സ്ക്രീൻഗ്രാബ്
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന 'ധീരൻ' സിനിമയുടെ ട്രെയിലർ പുറത്ത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ഫൺ ആക്ഷൻ എൻ്റർടൈനർ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തും.
കോമഡി, ആക്ഷൻ, ഡ്രാമ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. രാജേഷ് മാധവൻ നായകനായ ചിത്രത്തിൽ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
ഒരു പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ഇതെന്നും ട്രെയിലർ സൂചന നൽകുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടേഴ്സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, ഓവർസീസ് ഡിസ്ട്രിബ്യു ഷൻ- ഫാ ഴ്സ് ഫിലിംസ്, മ്യൂസിക് റൈറ്റ്സ്- തിങ്ക് മ്യൂസിക്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Content Highlights: Dheeran, a amusive enactment entertainer starring Rajesh Madhavan, directed by Devadath Shaji





English (US) ·