അവനീത് കൗറിന്റെ 'ഹോട്ട്' ഫോട്ടോയ്ക്ക് ലൈക്ക്; പിന്നാലെ അല്‍ഗോരിതം പണിതന്നതെന്ന് കോലിയുടെ വിശദീകരണം

8 months ago 9

02 May 2025, 08:06 PM IST

kohli-avneet-kaur-instagram-like

Photo: instagram.com/virat.kohli/

ന്യൂഡല്‍ഹി: ഇന്ത്യന്‍ നടി അവനീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഇന്‍സ്റ്റാഗ്രാം ഫീഡില്‍നിന്ന് ഒഴിവാക്കലുകള്‍ നടത്തുമ്പോള്‍ അല്‍ഗോരിതം തെറ്റായ ഇടപെടല്‍ നടത്തിയതാണെന്നായിരുന്നു കോലിയുടെ വിശദീകരണം.

ഏപ്രില്‍ 30-നാണ് നടി അവനീത് കൗര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രിന്റഡ് റാപ്പ് സ്‌കര്‍ട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍, ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വിരാട് കോലി ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു.

പെട്ടെന്നുതന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നീട് ചിത്രങ്ങള്‍ അണ്‍ലൈക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇത് വലിയ തോതില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കോലി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

'എന്റെ ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍, അല്‍ഗോരിതം തെറ്റായി ഒരു ഇടപെടല്‍ രജിസ്റ്റര്‍ ചെയ്തിരിക്കാമെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. അതിന് പിന്നില്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', കോലി കുറിച്ചു.

Content Highlights: Virat Kohli clarifies the contention surrounding his Instagram similar connected Avneet Kaur`s photos

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article