
വിജയ് ബാബു, ഇഷാൻ ഷൗക്കത്ത് | Photo: Facebook:Vijay Babu, Instagram: ishanshoukath
പടക്കളം എന്ന ചിത്രത്തിൽ അഭിനയിച്ച യുവനടൻ ഇഷാൻ ഷൗക്കത്തിനെതിരായ സോഷ്യൽ മീഡിയ ട്രോളുകളിൽ മറുപടിയുമായി നിർമാതാവ് വിജയ് ബാബു. ഇഷാൻ ഷൗക്കത്ത് കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്. ചിത്രത്തിനുവേണ്ടി രണ്ടു ദിവസം കൊണ്ടാണ് ഇഷാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചതെന്നും വിജയ് ബാബു. അൺപോപുലർ ഒപീനിയൻസ് മലയാളം എന്ന ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചത്.
'പടക്കളത്തെക്കുറിച്ചുള്ള ധാരാളം കമന്റുകൾ കാണുന്നുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവർക്കും നന്ദി. സിനിമയെക്കുറിച്ചുള്ള നിർദേശങ്ങൾ, അത് നെഗറ്റീവായാലും പോസീറ്റിവ് ആയാലും സ്വീകരിക്കുന്നു. എന്നാൽ, ചില അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം അറിയാതെ അവരെ ലക്ഷ്യമിടുന്നവരോട് വിയോജിപ്പുണ്ട്.
ഇഷാൻ ഷൗക്കത്തിനെ ലക്ഷ്യമിട്ടുകൊണ്ട് ചില പോസ്റ്റുകൾ കാണാനിടയായി. കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. പരിശീലനംനേടിയ ഒരു കണ്ടംപററി നർത്തകനാണ് ഇഷാൻ. ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമില്ല. എന്നാൽ, സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു, രണ്ട് ദിവസംകൊണ്ട് ക്ലാസിക്കൽ നൃത്തം പരിശീലിച്ച് ആ നൃത്തം ചെയ്യാമെന്ന് അവൻ സമ്മതിക്കുകയായിരുന്നു.
ഇത് അവനെ ബാധിക്കുമെന്നിരിക്കെ ഇഷാന് വേണമെങ്കിൽ ഇതിൽ നിന്ന് പിന്മാറാമായിരുന്നു. എന്നാൽ, ഇതൊരു കോളേജ് വാർഷിക ആഘോഷത്തിലെ നൃത്തമാണെന്നും അത് പൂർണ്ണമായും പിഴവില്ലാതെ ചെയ്യണമെന്നില്ല എന്നതിനാലുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ക്രിയാത്മകമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, യുവാക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിൽ അവരെ ലക്ഷ്യമിടരുതെന്ന് അഭ്യർഥിക്കുന്നു', വിജയ് കുറിപ്പിൽ പറയുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്ത പടക്കളം തിയേറ്ററിൽ വലിയ വിജയമായിരുന്നു. പൂർണ്ണമായും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ധീപ് പ്രദീപ്, സാഫ്, അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Producer Vijay Babu defends young histrion Ishan Shaukath against societal media trolls
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·