Authored by: അശ്വിനി പി|Samayam Malayalam•12 May 2026, 8:28 p.m. IST
വരലക്ഷ്മി ശരത്കുമാറിന്റെ അമ്മ ഛായ ദേവിയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ശരത്കുമാറിന്റെ ജീവിതത്തിലേക്ക് രാധിക എത്തിയത്.
ഛായയുമായുള്ള ബന്ധത്തെ കുറിച്ച് രാധിക ശരത്കുമാർവരലക്ഷ്മിയുടെ വിവാഹ ഫോട്ടോയിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ആ ഒത്തു ചേരല്‍. ഇരു കുടുംബവും ഒന്നിച്ച് ഔട്ടിങിന് പോകുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഞാനും ഛായയും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും, ഞങ്ങള്‍ വളരെ കംഫര്‍ട്ടായ സുഹൃത്തുക്കളാണെന്നും രാധിക ശരത്കുമാര് പറയുന്നു. ഒരുമിച്ചിരുന്നാല്‍ ഞങ്ങള്‍ ഗോസിപ്പുകള്‍ പറയും.
Also Read: തമ്മില്‍ പിണങ്ങി പോകല്ലേ... മഹാലക്ഷ്മിയെയും മറ്റ് സഹോദരങ്ങളെയും ചേര്‍ത്തു പിടിച്ച് മീനാക്ഷിഛായയ്ക്ക് എന്നും എന്നെ ഇഷ്ടമായിരുന്നു, നേരത്തെ എന്റെ അഭിമുഖങ്ങളൊക്കെ എടുത്തിട്ടുണ്ട്. ഒരിക്കലും ശരത്തും ഛായയും വേര്‍പിരിയാന്‍ ഞാന്‍ കാരണമല്ല. ഒരു ഘട്ടത്തില്‍ അവര്‍ക്കിടയില്‍ എന്തോ പ്രശ്നമുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷേ ഞാന്‍ അത് മൈന്റ് ചെയ്തതേയില്ല. എല്ലാ വിവാഹ ബന്ധത്തിലും അത്തരം പ്രശ്നങ്ങളുണ്ടാവും. അതുകൊണ്ടു തന്നെ ഞാന്‍ കാര്യമാക്കിയിരുന്നില്ല.
Also Read: വലിച്ച് വലിച്ച് എന്റെ ഒരു ഭാഗം താഴ്ന്നു, ഞാന്‍ മോഹന്‍ലാലിനെ പോലെ ആകുമോ എന്ന് പ്രസന്ന;14 വര്‍ഷത്തെ ദാമ്പത്യം!
Also Read: ആരോഗ്യം ഇപ്പോഴും വളരെ മോശമാണ്; 22 ആം വയസ്സില്‍ തുടങ്ങിയ വേദനകളെ കുറിച്ചും സമ്മര്‍ദ്ദങ്ങളെ കുറിച്ചും രഞ്ജിനി ഹരിദാസ്
വളരെ നല്ലൊരു വ്യക്തിയാണ് ഛായ, ഒരുപാട് തമാശകള്‍ പറയും, ശക്തയായ സ്ത്രീ. ഛായയ്ക്കും അവളുടെ വളര്‍ത്തു നായകള്‍ക്കും അവരുടേതായ ഒരു ലോകമുണ്ട്, അതിലേക്ക് മറ്റാരെയും കടത്തി വിടില്ല. തന്റേതായ ലോകത്ത് സന്തോഷം കണ്ടെത്തുന്ന ആളാണ് ഛായ. വളരെ വ്യത്യസ്തയായ വ്യക്തിയാണ്അവര്. ശരത്തുമായി വിവാഹ ബന്ധത്തിലായിരിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. അന്നും ഇന്നും ഛായയ്ക്ക് ഒരു മാറ്റവുമില്ല, അതേ സ്ട്രങ്ത്ത് ഇന്നും അവര്‍ക്കുണ്ട്. ആ കരുത്താണ് വരലക്ഷ്മിയ്ക്കും കിട്ടിയത്- രാധിക ശരത്കുമാര് പറഞ്ഞു.






English (US) ·