Published: January 09, 2026 08:06 PM IST
1 minute Read
കണ്ണൂർ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഇടപെടലിൽ കണ്ണൂരിലെ നിര്‍ധന കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്. കണ്ണൂർ പെരിങ്ങോം വയക്കര, മടക്കാംപൊയിലിലെ എം.ഡി. ബേബിച്ചനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷങ്ങൾ മുടക്കി വീടുപണി പൂർത്തിയാക്കാൻ സഹായിച്ചത്. ഒരു മുറിയും തിണ്ണയും മാത്രം ഉൾപ്പെടുന്ന പണി തീരാത്ത വീട്ടിലായിരുന്നു ബേബിയുടേയും ഭാര്യ സുജനയുടേയും രണ്ട് ആൺമക്കളുടേയും താമസം. ബേബി കൂലിപ്പണിക്കാരനും സുജന ഹരിത കർമസേന തൊഴിലാളിയുമാണ്.
കുടുംബത്തിന്റെ മോശം സാഹചര്യങ്ങൾ മനസ്സിലാക്കിയ ഹോളി ഇൻഫന്റ് മേരി പള്ളിയിലെ വൈദികൻ ഫാ. ജോണി പുത്തൻ വീട്ടിലാണ് സഞ്ജുവിനെ ബന്ധപ്പെട്ടത്. തിരുവനന്തപുരം കോവളം സ്വദേശിയായ ജോണി പുത്തൻവീട്ടിൽ അടുത്തിടെയാണ് മടക്കാംപൊയിലിലെ പള്ളിയിലെത്തിയത്. സഞ്ജുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഫാദര്‍ കുടുംബത്തിന്റെ അവസ്ഥ സഞ്ജുവിനെ അറിയിക്കുകയും, വീടുപണി പൂർത്തിയാക്കാനുള്ള മുഴുവൻ ചെലവും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു.
സഞ്ജു നൽകിയ പണം ഉപയോഗിച്ച് വീട്ടിലേക്ക് കൂടുതൽ മുറികൾ നിർമിച്ചു. വീട് മോടി പിടിപ്പിക്കുകയും പ്ലമിങ്, വയറിങ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീടിന്റെ നിർമാണ ജോലികൾ പാതിവഴിയിൽ നിന്നുപോയപ്പോഴാണു, സഞ്ജു സഹായിച്ചതെന്ന് ബേബിച്ചൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘‘സഞ്ജുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വീട്ടിൽ ഒരു തിണ്ണയും മുറിയും മാത്രമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി മുടങ്ങി.വീടിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയിരുന്നു. അകത്ത് വെള്ളം വീണു നനഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അച്ഛന് സങ്കടമായി. അങ്ങനെയാണു സഞ്ജുവിനെ കാര്യങ്ങൾ അറിയിക്കുന്നത്.’’– ബേബിച്ചൻ വ്യക്തമാക്കി.
വീടുപണികൾ പൂർത്തിയായതിനു പിന്നാലെ കുടുംബത്തെ വിഡിയോ കോളിൽ വിളിച്ചും സഞ്ജു ഞെട്ടിച്ചു. കുടുംബം നന്ദി അറിയിച്ചപ്പോൾ സന്തോഷമായി ജീവിക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും ഇടം പിടിച്ചിരുന്നു. ലോകകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണു മലയാളി താരം.
ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു ഇനി കളിക്കാനിറങ്ങുക. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടിയും സഞ്ജു കളിക്കാനിറങ്ങിയിരുന്നു. ജാർഖണ്ഡിനെതിരെ സെഞ്ചറി നേടിയ താരം, 95 പന്തിൽ 101 റൺസാണ് അടിച്ചെടുത്തത്.
In Kerala’s Payyannur, a household of 4 lived successful an unsafe home.
After Fr. Johny brought this to his attention, cricketer Sanju Samson, done the Sanju Samson Foundation, talented them a harmless caller location 🙌🏼 pic.twitter.com/ew3JFAx1iM
English Summary:









English (US) ·