Authored by: അശ്വിനി പി|Samayam Malayalam•8 Apr 2026, 3:54 p.m. IST
കൈ പിടിച്ചു, പ്രണയം സംഭവിച്ചു, ഇന്നും വിക്കിയുടെ കൈ പിടിച്ച് മുന്നോട്ടു പോകുകയാണ് നയന്‍. വിക്കിയുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് നയന്‍താരയെ പോലെ പിന്തുണ നല്‍കുന്ന ഒരു ഭാര്യ എന്ന് ആര്‍ജെ ബാലാജി പറയുന്നു
നയൻതാര- വിക്കി പ്രണയത്തെ കുറിച്ച് ആർജെ ബാലാജിനയന്താരയും വിക്കിയും പ്രണയത്തിലായതും നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന എല്‍ഐകെ എന്ന ചിത്രത്തിന്റെ ലോഞ്ചിങ് പരിപാടിയില്‍ ആ പ്രണയം വീണ്ടും ചര്‍ച്ചയായി. ചിത്രത്തിന്റെ പ്രൊഡ്യൂസറാണ് നയന്‍താര . അങ്ങനെ ഒരു പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും നടത്തിയതും, പങ്കെടുക്കേണ്ടവരെ എല്ലാം നിരന്തരം നേരിട്ട് വിളിച്ച് സംസാരിച്ചതും നയന്‍താര തന്നെയാണ്. പക്ഷേ ചടങ്ങില്‍ നിന്ന് മനപൂര്‍വ്വം നയന്‍താര മാറി നിന്നു. പൊതുവെ ഒരു സിനിമയുടെയും പ്രമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുക്കാത്തത് കാരണം, ഈ ഒരു സിനിമയുടെ പ്രമോഷന് മാത്രം പങ്കെടുക്കുന്നത് വിവാദമാവും എന്നതുകൊണ്ടാവാം നയന്‍ മാറി നിന്നത്.
Also Read: ഡ്രൈവറെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കിയ നടി, ഇന്റസ്ട്രിയേ നിലച്ചു പോയ വാര്‍ത്ത; ആ ദുരന്ത അനുഭവത്തെ കുറിച്ച് അംബികഎന്നിരുന്നാലും വിക്കിയുടെ കരിയറിലും ജീവിതത്തിലും നയന്‍താരയ്ക്കുള്ള സാന്നിധ്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ. അത്രയേറെ പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന നയന്‍ വിക്കിയുടെ ജീവിതത്തിലെ അനുഗ്രഹമാണെന്ന് സംവിധായകനും നടനുമായ ആര്‍ജെ ബാലാജി പറയുന്നു. അവരുടെ പ്രണയത്തിന്റെ തുടക്കം മുതല്‍ അതിന് സാക്ഷിയായ ആളാണ് ഞാന്‍. ഇന്നും അത് കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് എന്ന് ആര്‍ജെ ബാലാജി പറഞ്ഞു. ഞാന്‍ വിക്കിയുടെ അടുത്ത സുഹൃത്താണ്, പക്ഷേ ഈ ചടങ്ങിന് എന്നെ വിളിച്ചത് വിക്കിയല്ല, നയന്‍താരയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ആര്‍ജെ ബാലാജി സംസാരിച്ചു തുടങ്ങുന്നത്.
കൈ പിടിച്ചാലാണ് പ്രണയം സംഭവിക്കുക എന്നാണ് എല്‍ഐകെയില്‍ വിക്കി പറയുന്നത്. അങ്ങനെ ഒരു കൈ പിടിത്തത്തില്‍ സംഭവിച്ച പ്രണയമാണ് വിക്കിയുടെയും നയന്റെയും. അവര്‍ ആദ്യമായി കൈ പിടിച്ചത് എന്റെ മുന്നില്‍ വച്ചാണ്, അതിന് ഞാന്‍ സാക്ഷിയാണ്. ആദ്യമായി വിക്കി വന്ന് നയന്‍താരയുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു. എന്നാലും എന്റെ നന്‍പന്‍, അവന് നല്ല ജീവിതം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി. പക്ഷേ എനിക്ക് വിശ്വാസമില്ലായിരുന്നു. നേരെ പോയി നയന്‍താരയോട് ചോദിച്ചു, വിക്കിയുമായി പ്രണയത്തിലാണോ എന്ന്. അതെ അണ്ണാ എന്ന് നയനും പറഞ്ഞു. അന്ന് മുതല്‍, ഇന്നും അവരുടെ പ്രണയത്തിന് സാക്ഷിയാണ് ഞാന്‍- ആര്‍ജെ ബാലാജി പറഞ്ഞു






English (US) ·