അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്, സർക്കാരുമായി ചർച്ച തുടരുന്നു: കേരളത്തിന് പ്രതീക്ഷയേകി വീണ്ടും അർജന്റീന ടീം

6 months ago 6

മനോരമ ലേഖകൻ

Published: July 22 , 2025 08:28 PM IST

1 minute Read

ഗോൾ നേട്ടം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ
ഗോൾ നേട്ടം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ

ദുബായ്∙ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും പ്രതീക്ഷയേകി അർജന്റീന ടീം. അടുത്ത ലോകകപ്പിന് മുൻപ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സനിന്റെ വാക്കുകളിൽ ആഹ്ലാദത്തിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. 

ഇന്ത്യയിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ സ്പോൺസർമാരായി ലുലു ഫോറെക്സ്, ലുലു ഫിൻസെർവ് എന്നീ കമ്പനികളുമായുള്ള കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിലാണ് പീറ്റേഴ്‌സൻ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് തങ്ങൾ  പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്, അതിനാൽ  ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. ചടങ്ങിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സി അദീബിന്റെ പേര് വച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സമ്മാനിക്കുകയും ചെയ്തു.

English Summary:

Argentina Team Likely to Play successful Kerala Before World Cup: Argentina shot squad sojourn to Kerala is anticipated earlier the adjacent World Cup. The team's selling manager hinted astatine the anticipation during a sponsorship statement signing with Lulu Forex and Lulu Finserve, sparking excitement among Kerala's shot fans.

Read Entire Article