Authored by: ഋതു നായർ|Samayam Malayalam•10 Jun 2025, 1:22 pm
മക്കളെ ഞാൻ ഒരുപാട് വഴക്കുപറയുന്ന അച്ഛൻ ആണ്. പക്ഷേ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഉറപ്പായും അവർക്ക് ഒപ്പം നമ്മൾ കൂടെ നിൽക്കും. സത്യസന്ധത ഉണ്ടെങ്കിൽ ഞങ്ങൾ അവർക്കൊപ്പമേ നിൽക്കൂ.
ദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) കുറെ വേഷങ്ങൾ ചെയ്തു എന്നല്ലാതെ വലിയ നടൻ ഒന്നുമല്ല. പക്ഷെ ഞങ്ങളുടെ കുടുംബത്തിൽ ഒരു വിഷയങ്ങൾ നടന്നപ്പോൾ എല്ലാ സഹോദരങ്ങളും ഞങ്ങളുടെ ഭാഗം അംഗീകരിച്ചതിൽ ഒരുപാട് സന്തോഷം. ഞങ്ങൾക്ക് നന്മ വരണമേ എന്ന് ആഗ്രഹിച്ച ആളുകളോട് ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു. മകൻ ആയാലും മകൾ ആയാലും നമുക്ക് ഒരുപോലെയാണ് .
അവൾ ഗർഭിണി ആയി ഇരുന്ന ഈ സമയത്ത് ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിൽ ശനിയും ഞായറും ഞങ്ങളെ തൂക്കി ഇരുന്നു എങ്കിൽ ജാമ്യം പോലും കിട്ടാനുള്ള ചാൻസ് കുറവായിരിക്കും. അപ്പോഴാണ് സത്യം ചെയ്തിട്ടും തെറ്റുകാരായി മുദ്രകുത്തപ്പെട്ട ആളുകളെ കുറിച്ചുകൂടി ചിന്തിക്കുന്നത്. അവൻ ശരിയല്ല അവൾ ശരിയല്ല എന്ന് പറയുന്നതിന് മുൻപ് ഒരു വട്ടം കൂടി ചിന്തിക്കണം എന്ന് ഞാൻ ഒന്നുകൂടി ചിന്തിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കരുത് സത്യം നമ്മുടെ ശീലം ആക്കണം എത്ര ബുദ്ധിമുട്ടിയാലും ഒടുക്കം സത്യം വരും എന്ന് വിശ്വസിക്കണം എന്നാണ് മക്കളെയും പറഞ്ഞു പഠിപ്പിച്ചത്. ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേണം ഞങ്ങൾക്ക് സത്യം തെളിയാൻ. മക്കളോട് ധൈര്യത്തോടെ പോകണം എന്ന് പറഞ്ഞെങ്കിലും അവൾ ഒരുപാട് വേദനിച്ചു. ഒന്നാമത് ഗർഭിണി ആയിരുന്ന അവസ്ഥ. അവളുടെ പണം പോയി എന്നതിനേക്കാൾ അവൾക്ക് എതിരെ അവർ ഒരുപാട് ആരോപണങ്ങൾ ഉണ്ടാക്കി എന്നുള്ളതാണ്. അവൾ പൊട്ടി പോകുന്ന അവസ്ഥയിൽ ഇരുന്നതാണ്.ഞങ്ങൾക്ക് എതിരെ ആഞ്ഞടിച്ചു ആരോപണങ്ങൾ വന്നപ്പോഴാണ് ഞങ്ങൾ മുൻപോട്ട് വന്നത്. നമ്മുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെങ്കിൽ ഉറപ്പായും നമ്മൾ കുഞ്ഞുങ്ങളുടെ ഒപ്പം തന്നെ നിൽക്കണം. കാരണം അവർക്ക് അതിനെ അതിജീവിച്ചു കൂടുതൽ മുൻപോട്ട് വരാൻ കഴിയും.കേരളത്തിലെ പൊതുസമൂഹത്തോട് എല്ലാം അകമഴിഞ്ഞ നന്ദിയുണ്ട്. മലയാളികൾ ഒന്നടങ്കം ഞങ്ങളെ ആദ്യമായി സപ്പോർട്ട് ചെയ്ത ദിവസങ്ങൾ ആണ്. ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് എല്ലാ മലയാളികളോടും. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല നന്ദി. പക്ഷെ സ്നേഹം അതിരുകൾക്ക് അപ്പുറമാണ്.
ALSO READ: അച്ഛനില്ലാതെ മുപ്പതുവർഷത്തോളം മക്കൾക്ക് വേണ്ടി ജീവിച്ച അമ്മ! അയൺ ലേഡി; അറിയപ്പെടുന്ന കഥകളി കലാകാരനായ അച്ഛൻ; യുവ- മൃദുല ചിത്രങ്ങൾ
കിച്ചുവും ഒരുപാട് സ്ട്രസിൽ ആയിരുന്നു. പക്ഷെ എല്ലാത്തിനെയും അതിജീവിച്ചു എന്നും സിന്ധു പറയുന്നു.
വലിയ കുടുംബത്തിൽ ജനിച്ചുവളർന്ന ആളുകൾ ആയിരുന്നില്ല. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ഇവിടം വരെ എത്തിയത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ഇവിടെ ഞങ്ങൾ പ്രതികൾ ആയത്. ആരോപണങ്ങളെ നമ്മൾ നേരിടണം. കാരണം അപ്പോഴാണ് ക്ലാരിറ്റി കിട്ടുന്നത്. നമ്മുടെ ഉള്ളിൽ ഉണ്ടായിരുന്ന നെഗറ്റിവിറ്റി മാറുന്നത് പോലെ. ഞങ്ങളെ വെറുത്തവർ പോലും ഞങ്ങൾക്ക് ഒപ്പം നിന്നതിൽ ഒരുപാട് സന്തോഷമുണ്ട്- സിന്ധുവും കൃഷ്ണകുമാറും പറയുന്നു.





English (US) ·