അവളെ ഓർക്കാത്ത ഞാൻ കരയാത്ത ഒറ്റ ദിവസം പോലുമില്ല! അവൾ ഒരിഞ്ചുപോലും നെഞ്ചിൽ നിന്നും ഇറങ്ങീട്ടില്ല; വീണ്ടും വൈറലായി വാക്കുകൾ

7 months ago 12

Authored by: ഋതു നായർ|Samayam Malayalam27 May 2025, 8:07 am

എന്റെ മനസാക്ഷി പ്രകാരം ഞാൻ ഏറ്റവും നന്നായിട്ടാണ് മോളെ വളർത്തിയത്. ആ എട്ടുവർഷം ഞാൻ ഒരു അമ്മയായല്ലോ അത് താനെന്ന വലിയ സന്തോഷം;

ചിത്രയും മകൾ നന്ദനയുംചിത്രയും മകൾ നന്ദനയും (ഫോട്ടോസ്- Samayam Malayalam)
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. നിഷ്കളങ്കമായ ചിരിയും, എളിമയും ലാളിത്യവുമാണ് താരത്തിന്റെ മുഖമുദ്ര.

ഏക മകളുടെ വേർപാട് നൽകിയ നൊമ്പരത്തിൽ നിന്നും ഇന്നും കെ എസ് ചിത്ര മോചിത ആയിട്ടില്ല. എട്ടുവയസ്സുള്ളപ്പോൾ ആണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ് നന്ദനയുടെ മരണം സംഭവിക്കുന്നത്. 2011 ലെ ഒരു വിഷു നാളിലാണ് നന്ദനയെ ചിത്രക്ക് നഷ്ടം ആകുന്നത്. അന്ന് മുതൽ ഇന്നോളം ആ വേദനയിലാണ് ചിത്രയും.

മുൻപൊരിക്കൽ മകളെ കുറിച്ച് ചിത്ര പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്

പത്തുവർഷത്തോളം ട്രീറ്റ്‌മെന്റ് എടുത്താണ് മോൾ എനിക്ക് ഉണ്ടയത്. അപ്പോഴും ഞാൻ പ്രാർത്ഥിച്ചത് ആരോഗ്യമുള്ള ദീർഘായുസോടെ ഒരു കുഞ്ഞിനെ എനിക്ക് തരണം എന്നായിരുന്നു. പക്ഷെ ദൈവം അതിൽ കുറച്ചു പിശുക്കുകാട്ടി. വളരെ കുറച്ചുകാലം മാത്രമാണ് മോൾ എനിക്ക് ഒപ്പം ഉണ്ടായിരുന്നത്. പക്ഷെ ഇന്ന് ഞാൻ അത് ആലോചിക്കുമ്പോൾ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹം അമ്മയാകുക എന്നതാണ്. അത് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരാൾ ആണ് ഞാൻ. ആ ആഗ്രഹം ദൈവം എനിക്ക് സാധിച്ചു തന്നു. എന്റെ മോളെ എനിക്ക് കുറച്ചുകാലം എങ്കിലും കൊഞ്ചിക്കാന് ആയി. അവൾ ആണെങ്കിലും നല്ല സ്നേഹം ഉള്ള മോൾ ആയിരുന്നു.

ALSO READ": ഉരുക്കുവനിതയാണ് ഉമച്ചേച്ചി! ഒന്നിനുമുൻപിലും പതറിയില്ല തന്റെ ചിറകുകൾക്കുള്ളിൽ അവരെ സംരക്ഷിച്ചു നിർത്തി; ധീരയാണ് നിങ്ങൾ

എന്റെ മനസ് കലങ്ങുകയോ എന്തെങ്കിലും ഒരു സങ്കടം വരികയോ ചെയ്തുകഴിഞ്ഞാൽ എന്തെങ്കിലും ഒരു കാര്യത്തിൽ ഞാൻ കരഞ്ഞാൽ അപ്പോൾ തന്നെ അവൾ ഡിസ്റ്റർബ്ഡ് ആകുമായിരുന്നു. അത് എനിക്ക് ഫീൽ ആകുമായിരുന്നു. അങ്ങനെ ഉള്ള ഒരു മോളുടെ സ്നേഹം എനിക്ക് അത്രയും നാൾ കിട്ടി. അവളെ എനിക്ക് നോക്കാൻ പറ്റി. എന്റെ മനസാക്ഷി പ്രകാരം ഞാൻ ഏറ്റവും നന്നായിട്ടാണ് അവളെ വളർത്തിയത് ആ എട്ടുവർഷം. എന്റെ കുടുംബത്തിൽ തന്നെ എല്ലവരും പറയും ഞാൻ കുഞ്ഞിനെ നോക്കുന്നപോലെ ഒരിക്കലും അവർക്ക് അത് കഴിയില്ല എന്ന്. രണ്ടുമൂന്നുനേരം പല്ലു തേക്കും കുളിക്കും അങ്ങനെ വളരെ വൃത്തിയായിട്ടാണ് ഞാൻ അവളെ വളർത്തിയത്.


ALSO READ: രണ്ടാമത് വിവാഹം കഴിച്ചതിന്റെ പേരിൽ അത്രേം കേട്ടു! മക്കളെക്കുറിച്ച് വരെ ഇല്ലാക്കഥകൾ; ധാരണകൾ തെറ്റെന്ന് തെളിയിച്ചത് ദിവ്യഓരോ ദിവസം കഴിയും തോറും ഞാനും എന്റെ ഭർത്താവും വളരെ ഡിപ്രസ്ഡ് ആണ്. കാരണം കാലങ്ങൾ കഴിയുംതോറും ദുഃഖങ്ങൾ മായും എന്ന് പറയുന്നുണ്ട് എങ്കിലും എന്റെ നന്ദന എന്റെ മനസ്സിൽ നിന്നും ഒരിഞ്ച് ഇറങ്ങിയിട്ടില്ല. അവൾ ഇങ്ങനെ സ്ട്രോങ്ങ് ആയി തന്നെ അവിടെ നിൽക്കുകയാണ്. ഒരു ദിവസം അവളുടെ പല കാര്യങ്ങൾ ചിന്തിക്കാതെ പോകില്ല. എല്ലാ ദിവസവും ഞാൻ എണീക്കുന്നത് അവളെ ഓർത്തുകൊണ്ടാണ്, കരയാതെ ഒരു ദിവസം പോകില്ല . പക്ഷേ എനിക്ക് ജീവിക്കണ്ടേ എനിക്ക് മരിക്കാൻ ആകില്ലലോ. ജീവിതം പോയില്ലേ പറ്റൂ- ചിത്ര പറഞ്ഞു
Read Entire Article