അവളെ കുറ്റം പറയരുത്, പോയവര്‍ പോയി; ഭാര്യ പോയതിന് ശേഷം അഖില്‍ എന്‍ആര്‍ഡി പറഞ്ഞതിനെ കുറിച്ച് സായി കൃഷ്ണ

1 month ago 10
സോഷ്യല്‍ മീഡിയ റീല്‍ വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അഖില്‍ എന്‍ ആര്‍ ഡി. ഇപ്പോള്‍ മഹാരാജ ഹോസ്റ്റല്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരത്തിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതായി വാര്‍ത്തകള്‍. അനൂപ് എന്ന് പേരുള്ള ബസ് കണ്ടക്ടര്‍ക്കൊപ്പമാണ് മേഘ ഒളിച്ചോടിപ്പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഗൊക്കെയായി മറ്റൊരാള്‍ക്കൊപ്പം പോകുന്ന സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍, ഒരു പ്രാങ്ക് ആയിരിക്കാം എന്നാണ് ആളുകള്‍ തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ അല്ല, അഖിലിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി എന്ന സ്ഥിരീകരണം അഖിലിന്റെ സുഹൃത്തും യൂട്യൂബറും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സായി കൃഷ്ണ സ്ഥിരീകരിക്കുന്നു.

Samayam Malayalam4 കാറുകള്‍, ടൗണില്‍ 25 സെന്റ് സ്ഥലം; ബിഗ് ബോസിന് ശേഷം താന്‍ നേടിയത് എന്തൊക്കെ എന്ന് എണ്ണി പറഞ്ഞ് അനുമോള്‍
വിവരം അറിഞ്ഞപ്പോള്‍ തന്നെ അഖിലിനെ വിളിച്ചു സംസാരിച്ചതായിട്ടാണ് സായി കൃഷ്ണ പറയുന്നത്. അവര്‍ ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില്‍ തനിക്കൊരുപാട് വിഷമമുണ്ട് എന്നും സായി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര പ്രകടമാക്കിയിട്ടില്ല എങ്കിലും, എനിക്ക് നല്ലൊരു സൗഹൃദ ബന്ധമുള്ള ആളാണ് അഖില്‍. അങ്ങനെയൊരു സുഹൃത്തിന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചതില്‍ വിഷമമുണ്ട്.

അഖിലിനോട് വിളിച്ച് സംസാരിച്ചപ്പോള്‍, തീര്‍ച്ചയായും അവന്‍ വിഷമത്തിലാണ്. പക്ഷേ അവന്‍ റിയാലിറ്റി അംഗീകരിക്കുന്നുണ്ട്. പോയത് പോയി എന്ന മൈന്റ് സെറ്റിലാണ് ഇപ്പോള്‍ അഖില്‍. അഖിലിനെ അടുത്ത് മനസ്സിലാക്കിയ ആളെന്ന നിലയില്‍ ഒരാളെയും കുറ്റപ്പെടുത്തി സംസാരിക്കാത്ത ആളാണ്. മേഘ പോയതിലും അഖില്‍ അതേ നിലപാടാണ്. അവളെ കുറ്റപ്പെടുത്തിയൊന്നും അഖില്‍ ആരോടും സംസാരിക്കുന്നില്ല.

ഇത്രയും വര്‍ഷം പ്രണയിച്ച ഒരാളെ, അവളുടെ തീരുമാനത്തിന്റെ പേരില്‍ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുന്നതും കാണുകയോ കേള്‍ക്കുകയോ വേണ്ട. അവള്‍ക്ക് ശരി എന്ന് തോന്നിയത് അവള്‍ ചെയ്തു. സംഭവിച്ചതെല്ലാം സംഭവിച്ചു. എന്തായാലും ഇനി പെട്ടന്നൊന്നും സോഷ്യല്‍ മീഡിയയിലേക്ക് ഞാന്‍ തിരിച്ചു വരുന്നില്ല, തിരിച്ചു വരാന്‍ കുറച്ച് സമയമെടുക്കും- എന്നൊക്കെയാണത്രെ അഖില്‍ പറഞ്ഞത്.


2024 ല്‍ ആയിരുന്നു അഖില്‍ എന്‍ആര്‍ഡിയുടെയും മേഘയുടെയും വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ചു വിവാഹം ചെയ്തതാണ് ഇരുവരും. ടിക് ടോക് വീഡിയോയിലൂടെ കരിയര്‍ ആരംഭിച്ച അഖില്‍, ഇപ്പോള്‍ സിനിമയിലേക്ക് വരെ എത്തിയത് താരത്തിന്റെ നിരന്തര പരിശ്രമത്തിലൂടെയാണ്
Read Entire Article