ദുര്‍ഗ കൃഷ്ണയ്ക്കും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അര്‍ജുന്റെ പോസ്റ്റ്. പ്രകൃതിമോള്‍ നമ്മുടെ ലോകത്തെ കീഴ്‌മേല്‍ മറിക്കുന്നു, നിന്റെ ഉറക്കം പാടേ കെടുത്തുന്നു, ഹൃദയത്തെ പൂര്‍ണ്ണമായും തുറന്നിടുന്നു.. എങ്കിലും, ഈ മനോഹരമായ കോലാഹലങ്ങള്‍ക്കിടയിലും, നമുക്ക് പരസ്പരം തിരിച്ചെത്താനുള്ള വഴി എന്നും കണ്ടെത്തിക്കൊണ്ടേയിരിക്കാം- എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അര്‍ജുന്‍ കുറിച്ചത്.
എട്ട് മാസത്തോളമായി മകള്‍ പ്രകൃതി അര്‍ജുന്റെയും ദുര്‍ഗയുടെയും ജീവിതത്തിലേക്ക് വന്നിട്ട്. മകളുടെ ജനന ശേഷമുള്ള സന്തോഷ നിമിഷങ്ങള്‍ പലതും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നൂലുകെട്ടിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: മാസങ്ങളുടെ ഹാര്‍ഡ് വര്‍ക്ക്, ഇത്രയും വലിയ മാറ്റത്തിന് ആരാണ് പ്രചോദനമായത്? ഗ്രേസ് ആന്റണി പറയുന്നു
Also Read: സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി, ഞാന്‍ എല്ലാം ആസ്വദിക്കുകയാണ്!
വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി വന്നതാണ് ദുര്‍ഗ കൃഷ്ണ. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. 2021 ല്‍ ആണ് അര്‍ജുനുമായുള്ള വിവാഹം നടന്നത്. കണ്‍ഫഷന്‍ ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടെയാണ് അര്‍ജുന്‍ രവിന്ദ്രന്‍. വിവാഹത്തിന് ശേഷവും ദുര്‍ഗ അഭിനയത്തില്‍ സജീവമായിരുന്നു. കുഞ്ഞിനെ ഗര്‍ഭം ധരിച്ചതോടെയാണ് സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. 2025 നവംബറിലാണ് ദുര്‍ഗയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് മകള്‍ പ്രകൃതി എത്തിയത്. ഇപ്പോള്‍ മകളാണ് ദുര്‍ഗയുടെ ലോകം. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.




English (US) ·