10 May 2025, 01:30 PM IST

ഷറഫുദ്ദീൻ | Photo: Facebook/ Sharaf U Dheen
ജയസൂര്യ, സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി ന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു 'ആട്'. ബോക് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും തീയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങിയ ചിത്രം പിന്നീട് വലിയ ജനപ്രീതി നേടി. 2015-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം രണ്ടാംഭാഗവും പുറത്തിറങ്ങി. ചിത്രത്തിന്റെ മൂന്നാംഭാഗം ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.
ആട് 3-ന്റെ പൂജയും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണും ശനിയാഴ്ച നടന്നു. നടന്‍ ഷറഫുദ്ദീന്‍ ആയിരുന്നു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. സ്വിച്ച് ഓണിന് മുമ്പ് ഷറഫുദ്ദീന്‍ ചടങ്ങില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ആടിന്റെ ആദ്യഭാഗത്തിലും താനും ഉണ്ടാവേണ്ടതായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍, ഡേറ്റ് ക്ലാഷ് കാരണം അഭിനയിക്കാന്‍ പറ്റിയില്ലെന്നും സംവിധായകനേയും നിര്‍മാതാവിനേയും സാക്ഷിയാക്കി ഷറഫുദ്ദീന്‍ പറഞ്ഞു. ഷറഫുദ്ദീന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'പടക്കളം' തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
'എന്നെ സിനിമയിലേക്ക് വിളിക്കാന്‍ അങ്ങനെ ആരുമില്ലായിരുന്ന കാലത്താണ് ആട് സിനിമ നടക്കുന്നത്. ആട് സിനിമയില്‍ ഞാനും ഉണ്ടാവേണ്ടതായിരുന്നു. ആ സമയത്താണ് പ്രേമം നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അവസരം ചോദിച്ച് നടന്ന ഞാന്‍ ഡേറ്റ് ക്ലാഷില്‍ പെട്ടുപോയതാണ്, പ്രേമവും ആടും. അങ്ങനെ ഒരു സത്യമുണ്ട് ഇതിന്റെ പുറകില്‍', എന്നായിരുന്നു ഷറഫുദ്ദീന്റെ വാക്കുകള്‍.
Content Highlights: Sharaf U Dheen astir Aadu movie missed opportunity
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·