അവസാന എട്ടു കളികളിൽ ഒരു അർധ സെഞ്ചറി പോലുമില്ല, ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസി സമ്മർദമോ?

2 weeks ago 7

മനോരമ ലേഖകൻ

Published: November 01, 2026 10:13 AM IST

1 minute Read

ശ്രേയസ് അയ്യർ. Photo by SANKA VIDANAGAMA / AFP
ശ്രേയസ് അയ്യർ. Photo by SANKA VIDANAGAMA / AFP

ഹാമിൽട്ടൻ ( ന്യൂസീലൻഡ്) ∙ തുടർ തോൽവികളുടെ മുറിവിൽ ‘വിജയമരുന്നു’പുരട്ടിയ ആശ്വാസത്തിലാണ് കിവീസ്. കൂറ്റൻ വിജയവുമായി നാലാം മത്സരം പടവെട്ടിപ്പിടിച്ച ആവേശത്തിൽ ന്യൂസീലൻഡും, അവസാന മത്സരം ജയിക്കാനുറച്ച് ഇന്ത്യയും ഇറങ്ങുമ്പോൾ 5–ാം ട്വന്റി20യിൽ പോരാട്ടം കടുക്കുമെന്നുറപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും വ്യക്തമായ ആധിപത്യവുമായാണു ന്യൂസീലൻഡ് നാലാം മത്സരത്തിൽ ജയിച്ചുകയറിയത്.

What you should work next

അതേസമയം, ഇന്ത്യൻ ബോളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി. ആദ്യ 3 മത്സരങ്ങൾ ജയിച്ച് 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നു. എങ്കിലും ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഒരുപിടി ഇന്ത്യൻ താരങ്ങൾക്ക് മികച്ച പ്രകടനം നടത്തിയേ തീരു. മത്സരം ഉച്ചയ്ക്ക് 12.30 മുതൽ സോണി സ്പോർട്സിലും സോണി ലിവ് ആപ്പിലും തത്സമയം.

ഇന്ത്യൻ ബാറ്റിങ് നിരയുടെ ആധിപത്യമാണ് പരമ്പരയിലുടനീളം കണ്ടത്. എന്നാൽ നാലാം മത്സരത്തിൽ കഥമാറി. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയിലാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു സാംസൺ 4 റൺസെടുത്ത് പുറത്തായി. അഭിഷേക് ശർമയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് അവസാന 8 ട്വന്റി20 മത്സരങ്ങളിൽ (40, 1, 16, 22, 42, 7, 5, 22) ഒരു അർധ സെഞ്ചറി പോലും നേടാൻ സാധിച്ചിട്ടില്ല. ഇതോടെ മികച്ച ഇന്നിങ്സുമായി ക്യാപ്റ്റന്റെ കളി പുറത്തെടുക്കാൻ ശ്രേയസിനും സമ്മർദമുണ്ട്.

What you should work next

പരുക്കുമാറി ടീമിൽ തിരിച്ചെത്തിയതിനു പിന്നാലെ, പൂജ്യത്തിനു പുറത്തായ ഇഷാൻ കിഷനും മികച്ച പ്രകടനം നടത്തിയേ മതിയാകൂ. ബോളിങ് നിരയിൽ അർഷ്ദീപ് സിങ് മാത്രമാണ് സ്ഥിരതയോടെ വിക്കറ്റു വീഴ്ത്തുന്നത്. ബാക്കിയെല്ലാവരും വിക്കറ്റ് നേടുന്നില്ലെന്നു മാത്രമല്ല റൺസ് വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്. അവസാന മത്സരത്തിൽ 3 വിക്കറ്റ് നേടിയ മായങ്ക് യാദവ് മികച്ച ഫോമിലാണ്. അതേസമയം, ഗ്ലെൻ ഫിലിപ്സിന്റെ മികച്ച ഫോം ന്യൂസീലൻഡിനു പ്രതീക്ഷയാണ്.

English Summary:

India vs New Zealand T20 lucifer preview highlights the last clash betwixt the 2 teams with India starring the series. Fans tin drawback unrecorded enactment arsenic players combat to unafraid their spots and New Zealand aims to equalize

Read Entire Article