Curated by: ഗോകുൽ എസ്|Samayam Malayalam•21 May 2025, 2:06 am
രാജസ്ഥാൻ റോയൽസിന്റെ അവസാന ലീഗ് മത്സരത്തിലും കിടിലൻ റെക്കോഡ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. ഇവൻ വേറെ ലെവലെന്ന് ആരാധകർ.
ഹൈലൈറ്റ്:
- വീണ്ടും മിന്നിച്ച് വൈഭവ് സൂര്യവംശി
- അവസാന മത്സരത്തിലും കിടിലൻ റെക്കോഡ്
- ഇത് സൂര്യവംശിയുടെ സീസൺ
വൈഭവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) അവസാന കളിയിലും റെക്കോഡ്, വീണ്ടും ഞെട്ടിച്ച് വൈഭവ് സൂര്യവംശി; രാജസ്ഥാൻ റോയൽസ് താരത്തിന്റെ നേട്ടം ഇങ്ങനെ
ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയാണ് വൈഭവ് സൂര്യവംശി നേടിയത്. 33 പന്തിൽ നാല് വീതം ഫോറുകളും സിക്സറുകളും സഹിതം 57 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഈ സീസണിൽ ഇത് രണ്ടാമത്തെ തവണയാണ് സൂര്യവംശി 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ഇതോടെ ഐപിഎല്ലിൽ 18 വയസ് തികയുന്നതിന് മുൻപ് രണ്ട് 50+ സ്കോറുകൾ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോഡ് വൈഭവ് സൂര്യവംശി സ്വന്തമാക്കി.
18 വയസാകുന്നതിന് മുന്നേ ഐപിഎല്ലിൽ കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന നേട്ടവും ഇതിനൊപ്പം വൈഭവ് സൂര്യവംശിയുടെ പേരിലായി. ചെന്നൈ സൂപ്പർ കിങ്സ് താരം ആയുഷ് മാത്രെയെയാണ് ഇക്കാര്യത്തിൽ വൈഭവ് പിന്നിലാക്കിയത്. പതിനാലുകാരനായ വൈഭവ് 252 റൺസാണ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്. 206 റൺസാണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ള ആയുഷ് മാത്രെക്കുള്ളത്. റിയാൻ പരാഗ് 160 റൺസോടെ ലിസ്റ്റിൽ മൂന്നാമതുണ്ട്.
വൈഭവിനായി സഞ്ജു ചെയ്തത് ഏറ്റെടുത്ത് ആരാധകർ; ഇതാണ് ക്യാപ്റ്റൻ എന്ന് വാഴ്ത്തിപ്പാടി സോഷ്യൽ മീഡിയ
അതേ സമയം കന്നി ഐപിഎൽ സീസണിൽ ഏഴ് മത്സരങ്ങളാണ് വൈഭവ് സൂര്യവംശി കളിച്ചത്. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെയായിരുന്നു അരങ്ങേറ്റം. 34 റൺസാണ് ഈ കളിയിൽ താരം നേടിയത്. തന്റെ മൂന്നാമത്തെ കളിയിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറി നേടി വൈഭവ് ഞെട്ടിച്ചു. ഇതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ വൈഭവ്, സീസണിലെ അവസാന രണ്ട് കളികളിൽ വീണ്ടും വെടിക്കെട്ടുമായി തിളങ്ങി. പഞ്ചാബ് കിങ്സിന് എതിരെ 40 റൺസും, ചെന്നൈ സൂപ്പർ കിങ്സിന് എതിരെ 57 റൺസുമാണ് ഈ പതിനാലുകാരന്റെ ബാറ്റിൽ നിന്ന് പിറന്നത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·