അവസാന കളിയിൽ ആ സർപ്രൈസ്‌ മാറ്റം രാജസ്ഥാൻ റോയൽസ് ടീമിൽ വന്നേക്കും; സൂപ്പർ താരം പുറത്തായേക്കും, സാധ്യതകൾ ഇങ്ങനെ

8 months ago 8
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ വൻ പരാജയമാണ് രാജസ്ഥാൻ റോയൽസ്. നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായ സഞ്ജു സാംസണിന്റെ ടീം, ചൊവ്വാഴ്ച സീസണിലെ അവസാന കളിക്ക് ഇറങ്ങുകയാണ്. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് ഈ മത്സരത്തിൽ റോയൽസിന്റെ എതിരാളികൾ. അവസാന കളിയിൽ ജയം നേടി മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കുകയാവും ഇനി റോയൽസിന്റെ ലക്ഷ്യം.സീസണിലെ അവസാന കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ചില മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചനകൾ. ടീമിന്റെ പുതിയ സൈനിങ്ങുകളിൽ ഒരാൾക്ക് ഐപിഎല്ലിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. ഇതോടെ ടീമിന്റെ സീനിയർ താരങ്ങളിൽ ഒരാൾക്കാകും പുറത്തേക്ക് പോകേണ്ടി വരുക. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ വരാൻ സാധ്യതയുള്ള മാറ്റവും ടീമിന്റെ സാധ്യത പ്ലേയിങ് ഇലവനും നോക്കാം.

അവസാന കളിയിൽ ആ സർപ്രൈസ്‌ മാറ്റം രാജസ്ഥാൻ റോയൽസ് ടീമിൽ വന്നേക്കും; സൂപ്പർ താരം പുറത്തായേക്കും, സാധ്യതകൾ ഇങ്ങനെ


യശസ്വി ജയ്സ്വാളും കൗമാര താരം വൈഭവ് സൂര്യവംശിയും ചേർന്നാകും അവസാന കളിയിലും രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും മികച്ച താരമാണ് യശസ്വി. പഞ്ചാബ് കിങ്സിന് എതിരായ അവസാന കളിയിൽ 25 പന്തിൽ നിന്ന് 50 റൺസെടുത്ത് താരം തിളങ്ങിയിരുന്നു. ഈ സീസണിലെ‌ സെൻസേഷനായി മാറിക്കഴിഞ്ഞ വൈഭവ് സൂര്യവംശിയാകട്ടെ 15 കളികളിൽ 40 റൺസാണ് അവസാന കളിയിൽ നേടിയത്. വൈഭവ് ഓപ്പണിങ്ങിൽ മികച്ച ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടുത്ത കളിയിലും മൂന്നാം നമ്പരിലാകും കളിക്കുക. അവസാന മത്സരത്തിൽ 20 റ‌ൺസായിരുന്നു സഞ്ജു നേടിയത്.

വൈഭവിനായി സഞ്ജു ചെയ്തത് ഏറ്റെടുത്ത് ആരാധകർ; ഇതാണ് ക്യാപ്റ്റൻ എന്ന് വാഴ്ത്തിപ്പാടി സോഷ്യൽ മീഡിയ
റിയാൻ പരാഗാകും നാലാം നമ്പരിൽ. അഞ്ചാം നമ്പരിൽ ധ്രുവ് ജൂറൽ ഇറങ്ങും. ഈ സീസണിൽ നിരാശപ്പെടുത്തിയ താരം പക്ഷേ അവസാന കളിയിൽ അർധസെഞ്ചുറി നേടിയിരുന്നു. മധ്യനിരയിൽ ഒരു നിർണായക മാറ്റം വരാൻ സാധ്യതയുണ്ട്. ഈ സീസണിൽ വൻ ഫ്ലോപ്പായ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ഷിംറോൺ ഹെറ്റ്മെയർക്ക് പകരം ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ഡ്രി പ്രിട്ടോറിയസിനെ റോയൽസ് കളിപ്പിച്ചേക്കും.

മെഗാ ലേലത്തിന് മുൻപ് 11 കോടി രൂപക്ക് റോയൽസ് ടീമിൽ നിലനിർത്തിയ താരമാണ് ഹെറ്റ്മെയർ. എന്നാൽ ടീമിന്റെ പ്രതീക്ഷകൾക്ക് ഒത്തുയരാൻ ഹെറ്റിക്ക് കഴിഞ്ഞില്ല. നിതീഷ് റാണക്ക് പകരക്കാരനായിട്ടായിരുന്നു ദക്ഷിണാഫ്രിക്കൻ കൗമാര ബാറ്റർ പ്രിട്ടോറിയസിനെ റോയൽസ് ടീമിലെത്തിച്ചത്. ബൗളിങ് നിരയിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ദക്ഷിണാഫ്രിക്കൻ കൗമാര പേസർ ക്വെന മഫാക്ക, അഫ്ഗാൻ പേസർ ഫസൽഹഖ് ഫാറൂഖി, ഇന്ത്യൻ താരങ്ങളായ ആകാശ് മധ്വാൽ, തുഷാർ ദേഷ്പാണ്ടെ എന്നിവർ ടീമിലുണ്ടായേക്കും. വനിന്ദു ഹസരംഗയാകും സ്പിൻ നിരയിലുണ്ടാവുക.

സഞ്ജുവിന്റെ റോയൽസിനെ ചതിച്ചത് ബാറ്റ്‌സ്മാന്മാരല്ല; തോൽവിയുടെ കാരണം തുറന്നു പറഞ്ഞ് പരിശീലകൻ രാഹുൽ ദ്രാവിഡ്
ചെന്നൈ സൂപ്പർ കിങ്സിന് എതിരെ രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ ( ക്യാപ്റ്റൻ ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ലുവാൻ ഡ്രി പ്രിട്ടോറിയസ്, വനിന്ദു ഹസരംഗ, ക്വനെ മഫാക്ക, തുഷാർ ദേഷ്പാണ്ടെ, ആകാശ് മധ്വാൽ, ഫസൽഹഖ് ഫാറൂഖി.

അതേ സമയം ഈ സീസണിൽ ദയനീയ ഫോമിലാണ് രാജസ്ഥാൻ റോയൽസ്. കളിച്ച 13 മത്സരങ്ങളിൽ ആകെ മൂന്ന് കളികളിൽ മാത്രം വിജയിച്ച അവർക്ക് ആറ് പോയിന്റ് മാത്രമാണുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനമാണ് സഞ്ജുവിനും ടീമിനുമുള്ളത്.

Read Entire Article