19 August 2025, 04:41 PM IST
.jpg?%24p=2da2949&f=16x10&w=852&q=0.8)
മമ്മൂട്ടി വി.കെ. ശ്രീരാമനൊപ്പം (വി.കെ. ശ്രീരാമൻ പങ്കുവെച്ച പഴയ ചിത്രം), മമ്മൂട്ടി | Photo: Facebook/ VK Sreeraman, Mathrubhumi
പരിശോധനയെല്ലാം കഴിഞ്ഞ് പൂര്‍ണ്ണമായും രോഗമുക്തനായെന്ന് അറിയിക്കാന്‍ ഫോണില്‍ വിളിച്ച മമ്മൂട്ടിയുമായുള്ള സംഭാഷണം പങ്കുവെച്ച് നടന്‍ വി.കെ. ശ്രീരാമന്‍. ഒടുവില്‍ നടത്തിയ പരിശോധന കഴിഞ്ഞെന്നും രോഗമുക്തനായെന്നും അറിയിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് വി.കെ. ശ്രീരാമന്‍ കുറിപ്പായി പങ്കുവെച്ചത്. 'അവസാനത്തെ ടെസ്റ്റ് പാസായി', എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അത് തനിക്കറിയാമായിരുന്നുവെന്ന് വി.കെ. ശ്രീരാമന്‍ മറുപടി നല്‍കി. 'നീ ആര് പടച്ചോനോ', എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യമെന്നും വി.കെ. ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വി.കെ. ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ്? നീ വളരെ ബിസി ആണ് ആണ് ലേ?
'ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.'
കാറോ ?
'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവന്‍ പോയി..''
ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്... നീ
'എന്തിനാ?'
അവസാനത്തെ ടെസ്റ്റും പാസ്സായട
'ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു'
നീയ്യാര് പടച്ചോനോ?
'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'
...........
'എന്താ മിണ്ടാത്ത്. ???'
ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.
യാ ഫത്താഹ്
സര്‍വ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ!
Content Highlights: VK Sreeraman shares his speech with Mammootty, revealing the latter`s wellness update
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·