Published: July 14 , 2025 10:36 AM IST
1 minute Read
ബർമിങ്ങാം ∙ ഇംഗ്ലണ്ട് – ഇന്ത്യ വനിതാ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കു തോൽവി. ഇംഗ്ലണ്ട് അവസാന മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടിയെങ്കിലും 5 മത്സരപരമ്പര ഇന്ത്യ നേരത്തേ ഉറപ്പിച്ചിരുന്നു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 167, ഇംഗ്ലണ്ട് 20 ഓവറിൽ 5ന് 168. പരമ്പര ഇന്ത്യ 3–2ന് സ്വന്തമാക്കി.
ഇംഗ്ലണ്ടിൽ ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ട്വന്റി20 പരമ്പര ജയമാണിത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, ഷെഫാലി വർമയുടെ അർധ സെഞ്ചറി മികവിലാണ് (75) സ്കോർ ഉയർത്തിയത്. 23 പന്തിൽ അർധ സെഞ്ചറി തികച്ച ഷെഫാലിക്ക് അല്ലാതെ മറ്റാർക്കും തിളങ്ങാനായില്ല.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ സോഫിയ ഡങ്‌കിലിയും (46) ഡാനിയൽ വ്യാറ്റ്ഹോജും (56) 10.4 ഓവറിൽ 101 റൺസെടുത്ത് ഇംഗ്ലണ്ടിനു മികച്ച തുടക്കം നൽകി. അവസാന ഓവറിൽ 6 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ തുടരെ 2 വിക്കറ്റെടുത്ത് അരുന്ധതി റെഡ്ഡി സമ്മർദത്തിലാക്കിയെങ്കിലും അവസാന പന്തിൽ അവർ ജയം സ്വന്തമാക്കി. 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 16നു സതാംപ്ടനിൽ നടക്കും.
English Summary:








English (US) ·