Published: June 12 , 2025 11:47 AM IST
1 minute Read
സതാംപ്ടൻ ∙ അവസാന മത്സരത്തിൽ 37 റൺസിന് വിജയിച്ച ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി (3–0). മൂന്നാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 248 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ അവസാനിച്ചു.
ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും (46 പന്തിൽ 84) ജാമി സ്മിത്തിന്റെയും (26 പന്തിൽ 60) ഇന്നിങ്സുകളുടെ കരുത്തിലാണ് ആതിഥേയരായ ഇംഗ്ലണ്ട് മികച്ച സ്കോറുയർത്തിയത്. ട്വന്റി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മികച്ച ടീം സ്കോറാണിത്.
English Summary:








English (US) ·