Published: December 15, 2025 08:42 PM IST
1 minute Read
ലക്നൗ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ പുറത്ത്. അസുഖത്തെ തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയതെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കളിച്ച അക്ഷർ, മൂന്നാം മത്സരത്തിൽ പ്ലേയിങ് ഇലവനിലുണ്ടായിരുന്നില്ല. ടീമിൽനിന്ന് ഒഴിവാക്കിയെങ്കിലും നാലാം മത്സരം നടക്കുന്ന ലക്നൗവിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം താരമുണ്ട്. അക്ഷറിനെ അവിടെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കും.
അവസാന രണ്ടു മത്സരങ്ങൾക്കായി, അക്ഷറിനു പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ സെലക്ഷൻ കമ്മിറ്റി ടീമിലുൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ താരമായ ഷഹബാസ് അഹമ്മ,ദ് ഐപിഎലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനു വേണ്ടിയും സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളിലും രണ്ടു ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്.
English Summary:








English (US) ·