അവസാനം ആ പുതിയ വിദേശ താരത്തെ കളിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ്; കിടിലൻ ബൗളർക്ക് അടുത്ത കളിയിൽ അവസരം ലഭിച്ചേക്കും

8 months ago 10

Curated by: ഗോകുൽ എസ്|Samayam Malayalam16 May 2025, 5:17 am

Rajasthan Royals IPL 2025: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് നിരയിൽ ഒരു പുതിയ വിദേശ താരത്തിന് അവസരം ലഭിച്ചേക്കും. ജോഫ്ര ആർച്ചറിന് പകരം കളിക്കാൻ‌ തീപ്പൊരി ബൗളർ‌‌.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് ടീമിൽ സുപ്രധാന മാറ്റമുണ്ടാകും
  • ആർച്ചർക്ക് പകരം പുതിയ താരം കളിച്ചേക്കും
  • രാജസ്ഥാന് ഇനി രണ്ട് മത്സരങ്ങൾ
രാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL 2025 ) ആരാധകരെ പാടേ നിരാശപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. ആദ്യം കളിച്ച 12 മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാനായത്. ഇതോടെ അവർ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു ടീം. ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന 2025 സീസൺ ഐപിഎല്ലിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ടീം. അവസാന രണ്ട് മത്സരങ്ങളിൽ മികച്ച വിജയം നേടി നല്ല രീതിയിൽ സീസൺ അവസാനിപ്പിക്കുകയാണ് ഇപ്പോൾ ടീമിന്റെ ലക്ഷ്യം.അതേ സമയം ചെറിയ ഇടവേളക്ക് ശേഷം ഈ മാസം 17 ന് ഐപിഎൽ പുനരാരംഭിക്കാനിരിക്കുകയാണ്. എന്നാൽ ചില വിദേശ സൂപ്പർ താരങ്ങൾ ശേഷിക്കുന്ന കളികളിൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുണ്ടാകില്ല. ബൗളിങ് നിരയിലെ പ്രധാനികളായ രണ്ട് താരങ്ങളുടെ സേവനമാണ് വരാനിരിക്കുന്ന മത്സരങ്ങളിൽ അവർക്ക് നഷ്ടമാവുക.

അവസാനം ആ പുതിയ വിദേശ താരത്തെ കളിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ്; കിടിലൻ ബൗളർക്ക് അടുത്ത കളിയിൽ അവസരം ലഭിച്ചേക്കും


ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെയും ശ്രീലങ്കൻ സ്പിന്നർ മഹീഷ തീക്ഷണയുടെയും സേവനമാണ് അവസാന കളികളിൽ റോയൽസിന് നഷ്ടമാവുക.പരിക്കുകളാണ് ഇരുവർക്കും തിരിച്ചടിയാകുന്നത്. ഈ സീസണിൽ രാജസ്ഥാന്റെ ബൗളിങ് തന്ത്രങ്ങളിലെ പ്രധാനികളായിരുന്നു ഈ താരങ്ങൾ. അതുകൊണ്ടു തന്നെ ഇവരുടെ അഭാവം അടുത്ത കളികളിൽ റോയൽസിന്റെ ബൗളിങ് കരുത്തിനെ ബാധിക്കും.

സഞ്ജു സാംസൺ തിരിച്ചെത്തിയാൽ വൈഭവ് വീണ്ടും ബെഞ്ചിൽ ഇരിക്കുമോ? അടുത്ത മത്സരത്തിൽ സർപ്രൈസ് നീക്കം നടത്താനൊരുങ്ങി രാജസ്ഥാൻ റോയൽസ്
സ്റ്റാർ പേസറായ ജോഫ്ര ആർച്ചറുടെ അഭാവത്തിൽ പുതിയ വിദേശ പേസറെ അടുത്ത കളികളിൽ രാജസ്ഥാൻ റോയൽസ് കളത്തിലിറക്കുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ യുവ പേസറായ ക്വെന മഫാക്കക്കാണ് ആർച്ചർ ഇല്ലാത്ത സാഹചര്യത്തിൽ കോളടിക്കുക. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് മഫാക്ക. എന്നാൽ സീസണിൽ ഇതുവരെ റോയൽസ് താരത്തിന് അവസരം നൽകിയില്ല.

കിട്ടിയ അവസരത്തിൽ ഫ്ലോപ്പായ അഫ്ഗാനിസ്താൻ പേസർ ഫസൽ ഹഖ് ഫറൂഖിക്ക് പോലും വീണ്ടും റോയൽസിന്റെ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചപ്പോൾ മഫാക്കക്ക് സ്ഥാനം പുറത്തു തന്നെയായിരുന്നു. ഇപ്പോൾ ഈ യുവതാരത്തിന് അവസരം ലഭിച്ചേക്കുമെന്ന വാർത്ത രാജസ്ഥാൻ റോയൽസ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ പേസ് നിരയിലെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളെന്ന് വിശേഷിക്കപ്പെടുന്ന‌ കൗമാര താരമാണ് ക്വെന മഫാക്ക. അണ്ടർ 19 ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റായാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. 2024 സീസൺ ഐപിഎല്ലിൽ പകരക്കാരൻ സൈനിങ്ങായി മുംബൈ ഇന്ത്യൻസ് മഫാക്കയെ സ്വന്തമാക്കിയെങ്കിലും താരത്തിന് പ്രതീക്ഷിച്ചത് പോലെ പന്തെറിയാൻ സാധിച്ചിരുന്നില്ല. 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ ഒന്നരക്കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് ഈ താരത്തെ സ്വന്തമാക്കിയത്.

ഹെറ്റ്മെയർക്ക് പകരം പുതിയ വെടിക്കെട്ട് ബാറ്റർ രാജസ്ഥാൻ റോയൽസിൽ കളിക്കും; സഞ്ജുവിന്റെ ടീം ഇനി ഡബിൾ സ്ട്രോങ്ങ്
അതിവേഗ പേസിന് പേരുകേട്ട ക്വെന മഫാക്ക ഇതിനകം മൂന്ന് ഫോർമാറ്റുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ടി20 ക്രിക്കറ്റിൽ മൊത്തം 32 മത്സരങ്ങളുടെ പരിചയസമ്പത്താണ് ഈ 19 കാരനുള്ളത്. ഇതിൽ 36 വിക്കറ്റുകളാണ്‌‌ സമ്പാദ്യം.

അതേ സമയം പഞ്ചാബ് കിങ്സിന് എതിരെയാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടായ ജയ്പൂരിൽ ഈ മാസം 18 നാണ് ഈ കളി. സീസണിലെ അവസാന കളിയിൽ ചെന്നൈ സൂപ്പർ കിങ്സാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികൾ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article